വാ​ർ​ധ​ക്യം ഒ​രു കു​റ്റ​മ​ല്ല: നാം ​ഇ​ന്ന് അ​നു​ഭ​വി​ക്കു​ന്ന സു​ഖ​ങ്ങ​ളെ​ല്ലാം മു​ൻ ത​ല​മു​റ അ​നു​ഭ​വി​ച്ച യാ​ത​ന​ക​ളെ​ന്ന് എ.​ഹേ​മ​ച​ന്ദ്ര​ൻ

വേ​ള​മാ​നൂ​ർ ഗാ​ന്ധി ഭ​വ​ൻ സ്നേ​ഹാ​ശ്ര​മ​ത്തി​ലെ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ന് തു​ട​ക്കം കു​റി​ച്ചു കൊ​ണ്ട് മു​ൻ ഡി​ജി​പി എ.​ഹേ​മ​ച​ന്ദ്ര​ൻ ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തു​ന്നു.

പാ​രി​പ്പ​ള്ളി: വേ​ള​മാ​നൂ​ർ ഗാ​ന്ധി​ഭ​വ​ൻ സ്നേ​ഹാ​ശ്ര​മ​ത്തി​ൽ റി​പ്പ​ബ്ലി​ക് ദി​നം ആ​ഘോ​ഷി​ച്ചു. മു​ൻ ഡി​ജി​പി എ.​ഹേ​മ​ച​ന്ദ്ര​ൻ സ്നേ​ഹാ​ശ്ര​മ​ത്തി​ൽ ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തി റി​പ്പ​ബ്ലി​ക്ക് ദി​ന സ​ന്ദേ​ശം ന​ൽ​കി.

നാം ​അ​നു​ഭ​വി​ക്കു​ന്ന സ്വാ​ത​ന്ത്ര്യ​വും സു​ഖ​സൗ​ക​ര്യ​ങ്ങ​ളും ന​മ്മു​ടെ മു​ൻ ത​ല​മു​റ അ​നു​ഭ​വി​ച്ച യാ​ത​ന​ക​ളു​ടെ​യും ത്യാ​ഗ​ങ്ങ​ളു​ടെ​യും ഫ​ല​മാ​ണെ​ന്ന​ത് നാം ​വി​സ്മ​രി​ക്ക​രു​തെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്ന​ത്തെ വൃ​ദ്ധ​രു​ടെ യൗ​വ​ന​കാ​ല​ത്ത് അ​വ​ർ അ​നു​ഭ​വി​ച്ച ക​ഷ്‌​ട​പ്പാ​ടു​ക​ളു​ടെ ഫ​ല​മാ​ണ് ഇ​ന്ന​ത്തെ സു​ഖ​ത്തി െ ന്‍റ നി​ദാ​നം.

വൃ​ദ്ധ​രെ ചേ​ർ​ത്തു​പി​ടി​ച്ചു സം​ര​ക്ഷി​ക്കേ​ണ്ട​ത് രാ​ഷ്‌​ട്ര​ത്തി​ന്‍റെ ക​ട​മ​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ര​ള സ്റ്റേ​റ്റ് എ​ക്സ് സ​ർ​വീ​സ​സ് ലീ​ഗ് പാ​രി​പ്പ​ള്ളി യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​താ​ക വ​ന്ദ​നം ന​ട​ത്തി.

എ​ഴി​പ്പു​റം ഹ​യ​ർ​സെ​ക്ക​ഡ​റി സ്കൂ​ളി​ലെ എ​ൻ​സി​സി കേ​ഡ​റ്റു​ക​ൾ റി​പ്പൂ​ബ്ലി​ക്ദി​ന പ​രേ​ഡ് ന​ട​ത്തി. കൊ​ല്ലം ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റാ​യി നി​യ​മി​ത​യാ​യ ഡോ.​എ.​എ​ൽ.​ഷീ​ജ​യെ​യും സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ ഇം​ഗ്ലീ​ഷ് പ​ദ്യ​പാ​രാ​യ​ണ​ത്തി​നു എ ​ഗ്രേ​ഡ് ക​ര​സ്ഥ​മാ​ക്കി​യ വേ​ള​മാ​നൂ​ർ സ്വ​ദേ​ശി ധ്വ​നി​യേ​യും സ്നേ​ഹാ​ശ്ര​മം ആ​ദ​രി​ച്ചു.

ധ്വ​നി സ​മ്മാ​ന​ർ​ഹ​മാ​യ പ​ദ്യം അ​വ​ത​രി​പ്പി​ച്ചു.​സ്നേ​ഹാ​ശ്ര​മം ചെ​യ​ർ​മാ​ൻ ബി.​പ്രേ​മാ​ന​ന്ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ഡ​യ​റ​ക്ട​ർ പ​ത്‌​മാ​ല​യം ആ​ർ.​രാ​ധാ​കൃ​ഷ്ണ​ൻ, സെ​ക്ര​ട്ട​റി പി.​എം.​രാ​ധാ​കൃ​ഷ്ണ​ൻ, വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ തി​രു​വോ​ണം രാ​മ​ച​ന്ദ്ര​ൻ പി​ള്ള, കെ.​എം.​രാ​ജേ​ന്ദ്ര കു​മാ​ർ, ബി.​സു​നി​ൽ​കു​മാ​ർ , ജി.​രാ​മ​ച​ന്ദ്ര​ൻ പി​ള്ള, ആ​ല​പ്പാ​ട്ട് ശ​ശി​ധ​ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Related posts

Leave a Comment