രാ​ത്രി​യി​ൽ ഇ​ക്കി​ളി സ​ന്ദേ​ശ​വും ഫോ​ൺ വി​ളി​യും; പ​രാ​തി​ക്കാ​രി​യു​ടെ ഫോ​ൺ ന​മ്പ​രി​ലേ​ക്ക് പോ​ലീ​സു​കാ​ര​ന്‍റെ രാ​ത്രി​ലീ​ല; അ​സോ​സി​യേ​ഷ​ൻ നേ​താ​വി​നെ​തി​രെ പ​രാ​തി ന​ൽ​കി യു​വ​തി

ക​ഴ​ക്കൂ​ട്ടം: പ​രാ​തി ന​ൽ​കാ​നെ​ത്തി​യ യു​വ​തി​യു​ടെ മൊ​ബൈ​ൽ ന​മ്പ​ർ ശേ​ഖ​രി​ച്ചു രാ​ത്രി​യി​ൽ സ​ന്ദേ​ശ​മ​യ​ച്ചു ശ​ല്യ​പ്പെ​ടു​ത്തി​യ പോ​ലീ​സു​കാ​ര​നെ​തി​രേ പ​രാ​തി. തു​മ്പ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​വി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ സ​ന്തോ​ഷി​നെ​തി​രേ​യാ​ണു യു​വ​തി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്കു പ​രാ​തി ന​ൽ​കി​യ​ത്.

സം​ഭ​വ​ത്തി​ൽ ക​ഴ​ക്കൂ​ട്ടം അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ​ണം ന​ഷ്ട​പ്പെ​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി ന​ൽ​കാ​നാ​ണു ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​രി​യാ​യ യു​വ​തി തു​മ്പ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്. ഈ ​സ​മ​യം ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന സ​ന്തോ​ഷ് കേ​സ് സം​ബ​ന്ധ​മാ​യ ആ​വ​ശ്യ​ത്തി​നെ​ന്ന വ്യാ​ജേ​ന യു​വ​തി​യു​ടെ ഫോ​ൺ ന​മ്പ​ർ വാ​ങ്ങു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് അ​ർ​ധ​രാ​ത്രി​ക​ളി​ൽ തു​ട​ർ​ച്ച​യാ​യി സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ക്കു​ക​യും വി​ളി​ച്ചു ശ​ല്യ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നു യു​വ​തി പ​രാ​തി​യി​ൽ പ​റ​യു​ന്നു. പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ നേ​താ​വ് കൂ​ടി​യാ​ണ് ആ​രോ​പ​ണ​വി​ധേ​യ​നാ​യ സ​ന്തോ​ഷ്.

കാ​റി​ലി​രു​ന്നു മ​ദ്യ​പി​ച്ച​തി​നു ക​ഴ​ക്കൂ​ട്ടം സ്റ്റേ​ഷ​നി​ലെ ആ​റു​ദ്യോ​ഗ​സ്ഥ​രെ ക​ഴി​ഞ്ഞ ദി​വ​സം സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ തൊ​ട്ട​ടു​ത്ത സ്റ്റേ​ഷ​നാ​യ തു​മ്പ​യി​ലാ​ണ് ഇ​പ്പോ​ൾ ഈ ​സം​ഭ​വം.

പോ​ലീ​സി​നെ​തി​രെ​യു​ള്ള യു​വ​തി​യു​ടെ ആ​രോ​പ​ണ​വും പ​രാ​തി​യും ഗൗ​ര​വ​മു​ള്ള​താ​ണെ​ന്നും അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് ന​ൽ​കു​മെ​ന്നും ക​ഴ​ക്കൂ​ട്ടം എ​സി​പി ച​ന്ദ്ര​ദാ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment