തി​രു​വ​ന​ന്ത​പു​ര​ത്തെ സ്റ്റാ​ർ ഹോ​ട്ട​ലു​ക​ളി​ല​ട​ക്കം വ്യാ​പ​ക പ​രി​ശോ​ധ​ന; പ​ഴ​കി​യ ഭ​ക്ഷ​ണം പി​ടി​ച്ചെ​ടു​ത്തു


തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്തെ ത്രീ​സ്റ്റാ​ര്‍, ഫൈ​വ് സ്റ്റാ​ര്‍ ഹോ​ട്ട​ലു​ക​ളി​ല്‍ വ്യാ​പ​ക പ​രി​ശോ​ധ​ന. പ​ഴ​കി​യ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു. കോ​ര്‍​പ​റേ​ഷ​ന്‍ ആ​രോ​ഗ്യ​വി​ഭാ​ഗം ഒ​രേ സ​മ​യ​മാ​ണ് ത​ല​സ്ഥാ​ന​ത്തെ പ്ര​മു​ഖ ഹോ​ട്ട​ലു​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.നോ​ണ്‍ വെ​ജ്, വെ​ജ് ഫു​ഡു​ക​ള്‍ ഒ​രു​മി​ച്ച് സൂ​ക്ഷി​ച്ചി​രു​ന്നു​വെ​ന്നും കൃ​ത്യ​മാ​യ താ​പ​നി​ല​യി​ല്ലാ​തെ​യാ​ണ് ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ള്‍ സൂ​ക്ഷി​ച്ചി​രു​ന്ന​തെ​ന്നും പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി.

ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ലെ നൂ​റി​ല്‍​പ​രം ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​തി​നാ​ല് ക്വാ​ഡു​ക​ളാ​യാ​ണ് ഇ​ന്ന് രാ​വി​ലെ മു​ത​ല്‍ ഹോ​ട്ട​ലു​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പി​ടി​ച്ചെ​ടു​ത്ത ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ള്‍ വാ​ഹ​ന​ങ്ങ​ളി​ല്‍ ക​യ​റ്റി കോ​ര്‍​പ​റേ​ഷ​ന്‍ ഓ​ഫീ​സി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

ന​ഗ​ര​ത്തി​ലെ വ​ന്‍​കി​ട ഹോ​ട്ട​ലു​ക​ള്‍ വൃ​ത്തി​ഹീ​ന​മാ​യ അ​വ​സ്ഥ​യി​ലാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്ന് കാ​ട്ടി നി​ര​വ​ധി പ​രാ​തി​ക​ള്‍ ഉ​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ന്ന് രാ​വി​ലെ മു​ത​ല്‍ പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ച​ത്.

കോ​ര്‍​പ​റേ​ഷ​ന്‍ ആ​രോ​ഗ്യ വി​ഭാ​ഗം നേ​ര​ത്തെ ത​ട്ടു​ക​ട​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും നി​ര​വ​ധി ത​ട്ടു​ക​ട​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം നി​രോ​ധി​ച്ചി​രു​ന്നു.വ​ലി​യ ഹോ​ട്ട​ലു​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്താ​തെ ത​ട്ടു​ക​ട​ക്കാ​രെ മാ​ത്രം ബു​ദ്ധി​മു​ട്ടി​ക്കു​ന്നു​വെ​ന്ന് വി​മ​ര്‍​ശ​നം ഉ​യ​ര്‍​ന്നി​രു​ന്നു.

Related posts

Leave a Comment