ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ഡ​മി​യി​ലെ കു​തി​ര ഇ​ട​ഞ്ഞോ​ടി; നാ​ലു​പേ​ർ​ക്കു പ​രി​ക്ക്

പ​യ്യ​ന്നൂ​ർ: ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ദ​മി​യു​ടെ കു​തി​ര​ലാ​യ​ത്തി​ൽ​നി​ന്ന് കു​തി​ര ഇ​ട​ഞ്ഞോ​ടി. കു​തി​ര​യു​ടെ പ​രാ​ക്ര​മം ക​ണ്ട് ഭ​യ​ന്നോ​ടു​ന്ന​തി​നി​ടെ ഒ​രു കു​ട്ടി​യു​ൾ​പ്പെ​ടെ നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ രാ​വി​ലെ 11 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

കു​തി​രാ​ല​യ​ത്തി​ൽ​നി​ന്നു പു​റ​ത്തു​ചാ​ടി​യ കു​തി​ര നാ​ല് കി​ലോ​മീ​റ്റ​റോ​ളം അ​ക​ലെ എ​ട്ടി​ക്കു​ള​ത്തു​ള്ള നാ​വി​ക അ​ക്കാ​ഡമി​യു​ടെ ക​ണ്ണൂ​ർ ഗേ​റ്റ് വ​ഴി​യാ​ണ് പു​റ​ത്തേ​ക്കു ചാ​ടി​യ​ത്. എ​ട്ടി​ക്കു​ളം കു​തി​ര​ക്ക​ല്ലി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്കാ​ണ് ഭ​യ​ന്നോ​ടു​ന്ന​തി​നി​ടെ വീ​ണു പ​രി​ക്കേ​റ്റ​ത്. ഒ​രു മ​ണി​ക്കൂ​റി​നുശേ​ഷ​മാ​ണ് കു​തി​ര​യെ അ​ന്വേ​ഷി​ച്ചെ​ത്തി​യ നാ​വി​ക അ​ക്കാ​ഡ​മി അ​ധി​കൃ​ത​ർ പു​ഞ്ചി​രി​മു​ക്കി​ൽ​നി​ന്ന് നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ കു​തി​ര​യെ പി​ടി​കൂ​ടി​യ​ത്.

Related posts