ജാഗ്രത! ബു​ധ​നാ​ഴ്ച വ​രെ ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത; ആ​റ് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ബു​ധ​നാ​ഴ്ച വ​രെ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഇ​ന്നും നാ​ളെ​യും ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ൽ ഏ​ഴു മു​ത​ൽ 11 സെ​ന്‍റീ​മീ​റ്റ​ർ വ​രെ​യു​ള്ള ശ​ക്ത​മാ​യ മ​ഴ​യ്ക്കും തി​ങ്ക​ൾ മു​ത​ൽ ബു​ധ​ൻ വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ 24 സെ​ന്‍റീ​മീ​റ്റ​ർ വ​രെ​യു​ള്ള അ​ത്യ​ന്തം ക​ന​ത്ത മ​ഴ​യ്ക്കു​മാ​ണ് സാ​ധ്യ​ത.

മു​ന്ന​റി​യി​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​റ് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ലും പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, വ​യ​നാ​ട്, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ബു​ധ​നാ​ഴ്ച​യു​മാ​ണ് ഓ​റ​ഞ്ച് അ​ല​ർ​ച്ച് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​തി​നു പു​റ​മെ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, മ​ല​പ്പു​റം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ൽ ബു​ധ​നാ​ഴ്ച യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. കാ​സ​ർ​ഗോ​ഡ്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ തി​ങ്ക​ളാ​ഴ്ച മു​ത​ലും വ​യ​നാ​ട്, മ​ല​പ്പു​റം, ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ൽ ചൊ​വ്വാ​ഴ്ച​യും യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. മു​ന്ന​റി​യി​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി അ​റി​യി​ച്ചു.

Related posts