‘എസ്ര’ എങ്ങനെ എസ്രയായെന്നു കാണിക്കുന്ന വിഎഫ്എക്‌സ് ബ്രേക്ഡൗണ്‍ വീഡിയോ വൈറല്‍; ഇതിനോടകം കണ്ടത് ലക്ഷക്കണക്കിന് ആളുകള്‍

ezraബ്രഹ്മാണ്ഡ ചിത്രങ്ങളുടെ വിഎഫ്എക്, ബ്രേക്കിംഗ് വീഡിയോ സിനിമയുടെ റിലീസിംഗിനു പിന്നാലെ പിന്നണിക്കാര്‍ തന്നെ പുറത്തിറക്കുന്നത് ഇപ്പോള്‍ പതിവാണ്.ഇത്തരം മേക്കിംഗ് രഹസ്യങ്ങള്‍ പുറത്തുവിടുന്നത് പണ്ട് ഹോളിവുഡില്‍ കണ്ടുവന്നിരുന്ന ശീലമാണ്. ഇന്ത്യന്‍ സിനിമകളിലും വിഎഫ്എക്‌സ് സര്‍വസാധാരണമായപ്പോള്‍ വിഎഫ് എക്‌സ് ബ്രേക്ക്ഡൗണ്‍ വീഡിയോയും സാധാരണ കാര്യമായി.

മലയാളത്തില്‍ അടുത്തിടെ പുുറത്തിറങ്ങിയ ഹൊറര്‍ ത്രില്ലര്‍ എസ്രയുടെ വിഎഫ്എക്‌സ് ബ്രേക്കിംഗ് വീഡിയോയാണ്  അണിയറക്കാര്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. പുറത്തിറങ്ങി അധികം കഴിയും മുമ്പ് തന്നെ വീഡിയോ വൈറലായി.  വിഎഫ്എക്‌സിന്റെ നൂതനമായ സാങ്കേതികത്തികവോടെയാണ് എസ്ര പുറത്തിറങ്ങിയത്. സാധാരണ സീനുകള്‍ എന്ന് നാം വിചാരിച്ച പല ഭാഗങ്ങളും വിഎഫ്എക്‌സാണെന്ന് തിരിച്ചറിയുന്നത് അമ്പരപ്പുളവാക്കും.

സൂപ്പര്‍ഹിറ്റ് ചിത്രം പുലിമുരുകനില്‍ കടുവയെ സൃഷ്ടിച്ചതെങ്ങനെ എന്നുകാണിച്ച് വിഎഫ്എക്‌സ് ബ്രേക്കിംഗ് വീഡിയോ മുമ്പ് പുറത്തുവന്നിരുന്നു. എസ്ര  ഇപ്പോഴും തീയേറ്ററുകളില്‍ മികച്ച പ്രകടനം തുടരുന്നതിനിടെയാണ് ഇങ്ങനെ ഒരു വീഡിയോ വിഎഫ്എക്‌സ് ടീം പുറത്തുവിട്ടിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. വീഡിയോ ഇതിനകം ലക്ഷക്കണക്കിന് ആളുകള്‍ യൂട്യൂബിലൂടെ കണ്ടു കഴിഞ്ഞു.

Related posts