ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​ടെ വാ​ർ​ത്ത​യ്ക്ക് താ​ഴെ ക​മ​ന്‍റി​ട്ടു; ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​നെ​തി​രെ കേ​സെ​ടു​ത്തു; പോ​ലീ​സ് വി​ശ​ദീ​ക​ര​ണം ഞെ​ട്ടി​ക്കു​ന്ന​ത്

ഹ​രി​പ്പാ​ട്: ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കെ​തി​രെ സാ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ പ്ര​തി​ക​രി​ച്ച​യാ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്.

ഒ​രു വാ​ർ​ത്താ മാ​ധ്യ​മ​ത്തി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ൽ വ​ന്ന വാ​ർ​ത്ത​യ്ക്ക് താ​ഴെ ക​മ​ന്‍റി​ട്ട ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​നാ​യ മ​ണ്ണാ​റ​ശാ​ല സ്വ​ദേ​ശി അ​നി​ൽ​കു​മാ​റി​നെ​തി​രെ​യാ​ണ് ഹ​രി​പ്പാ​ട് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ക്രി​മി​ന​ൽ കേ​സ് പ്ര​തി​യാ​യ കി​ഷോ​ർ, ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​ക്കൊ​പ്പം വേ​ദി പ​ങ്കി​ടു​ന്ന ചി​ത്രം സ​ഹി​ത​മാ​യി​രു​ന്നു അ​നി​ൽ​കു​മാ​റി​ന്‍റെ ഫെ​യ്‌​സ്ബു​ക്ക് ക​മ​ൻ​റ്റ്.

തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ലെ ബി​ജെ​പി കൗ​ൺ​സി​ല​റെ പി​ടി​കൂ​ടാ​ൻ കാ​ണി​ച്ച അ​തേ ശു​ഷ്കാ​ന്തി, ആ​യു​ധ​ക്കേ​സി​ലെ പ്ര​തി​യാ​യ കി​ഷോ​റി​നെ പി​ടി​കൂ​ടു​ന്ന​തി​ലും പോ​ലീ​സ് കാ​ണി​ച്ചാ​ൽ അ​ത് നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യ്ക്ക് കൂ​ടു​ത​ൽ ക​രു​ത്താ​കു​മെ​ന്നാ​യി​രു​ന്നു ക​മ​ൻ​റ്റി​ലെ ഉ​ള്ള​ട​ക്കം.

കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കു​ക എ​ന്ന​തി​ന​പ്പു​റം അ​ധി​ക്ഷേ​പ​ക​ര​മാ​യോ മോ​ശ​മാ​യോ ഉ​ള്ള യാ​തൊ​രു പ​രാ​മ​ർ​ശ​ങ്ങ​ളും ഈ ​ക​മ​ന്‍റി​ൽ ഇ​ല്ലെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. എ​ന്നാ​ൽ, ഈ ​ഫെ​യ്‌​സ്ബു​ക്ക് പ്ര​തി​ക​ര​ണം ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​ടെ പ്ര​ശ​സ്തി​ക്ക് ഹാ​നി​ക​ര​മാ​ണെ​ന്നാ​ണ് പോ​ലീ​സ് എ​ഫ്ഐ​ആ​റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​തി​ന് പി​ന്നാ​ലെ അ​നി​ൽ​കു​മാ​റി​ന്‍റെ മൊ​ബൈ​ൽ ഫോ​ണും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.

Related posts

Leave a Comment