ടി.​കെ. ഗോ​വി​ന്ദ​നും വി. ​കു​ഞ്ഞി​കൃ​ഷ്ണ​നും തെ​റ്റു തി​രു​ത്തി തി​രി​ച്ചു വ​രാം; എം.​വി. ജ​യ​രാ​ജ​ന്‍റെ അ​ഭി​പ്രാ​യ​ത്തെ പ​ടി​യ​ട​ച്ച് പു​റ​ത്താ​ക്കി ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി

ക​ണ്ണൂ​ർ: ടി.​കെ. ഗോ​വി​ന്ദ​ൻ, വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ​ക്ക് തെ​റ്റു​തി​രു​ത്തി​യാ​ൽ പാ​ർ​ട്ടി​യി​ലേ​ക്കു തി​രി​ച്ചു വ​രാ​മെ​ന്ന് സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം എം.​വി. ജ​യ​രാ​ജ​ന്‍റെ അ​ഭി​പ്രാ​യ​ത്തെ പാ​ടേ ത​ള്ളി സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി. ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു എം.​വി. ജ​യ​രാ​ജ​ൻ ഇ​ത്ത​ര​മൊ​രു അ​ഭി​പ്രാ​യ​പ്ര​ക​ട​നം ന​ട​ത്തി​യ​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് വേ​ള​യി​ൽ പാ​ർ​ട്ടി​യെ ക​ടു​ത്ത പ്ര​തി​രോ​ധ​ത്തി​ലാ​ക്കി പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​ക​ളെ തോ​ൽ​പ്പി​ച്ച് എം​എ​ൽ​എ​മാ​രാ​യ ടി.​കെ. ഗോ​വി​ന്ദ​നും വി. ​കു​ഞ്ഞി​കൃ​ഷ്ണ​നും അ​ട​ഞ്ഞ അ​ധ്യാ​യ​മാ​ണെ​ന്ന് ജി​ല്ലാ ക​മ്മി​റ്റി​യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ൽ പാ​ർ​ട്ടി​യെ പി​ന്നി​ൽ നി​ന്ന് കു​ത്തി​യ​വ​ർ​ക്കെ​തി​രേ ഒ​രു ത​ര​ത്തി​ലു​മു​ള്ള ഒ​ത്തു​തീ​ർ​പ്പു​ക​ൾ വേ​ണ്ടെ​ന്നും പൂ​ർ​ണ​മാ​യും അ​വ​ഗ​ണി​ക്കു​ക​യാ​ണ് ചെ​യ്യേ​ണ്ട​തെ​ന്നും അ​ഭി​പ്രാ​യ​മു​യ​ർ​ന്നു.

അ​തേ സ​മ​യം, ഇ​രു​വ​രു​ടെ​യും മ​ണ്ഡ​ല​ങ്ങ​ളി​ലെ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള പൊ​തു​പ​രി​പാ​ടി​ക​ളി​ൽ എം​എ​ൽ​എ എ​ന്ന നി​ല​യി​ൽ ഇ​രു​വ​ർ​ക്കും പ​ങ്കെ​ടു​ക്കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​കും. ഇ​വ​രെ മാ​റ്റി നി​ർ​ത്തു​ക​യോ അ​വ​ഗ​ണി​ക്കു​ക​യോ ചെ​യ്താ​ൽ അ​ത് പു​തി​യ വി​വാ​ദ​ത്തി​നി​ട​യാ​ക്കും. അ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ മാ​ധ്യ​മ​മ​ങ്ങ​ൾ പ​ർ​വ​തീ​ക​രി​ച്ചു കാ​ണി​ച്ച് പു​തി​യ വി​വാ​ദ​ത്തി​നി​ട​യാ​ക്കു​മെ​ന്ന​തി​നാ​ൽ ക​രു​ത​ലോ​ടു കൂ​ടി​യു​ള്ള അ​വ​ഗ​ണ​നാ നി​ല​പാ​ടാ​ണ് സ്വീ​ക​രി​ക്കേ​ണ്ട​തെ​ന്നും അ​ഭി​പ്രാ​യ​മു​യ​ർ​ന്നു.

എ​ന്നാ​ൽ, പാ​ർ​ട്ടി നി​യ​ന്ത്ര​ത്തി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​പാ​ടി​ക​ളി​ൽ ഇ​രു​വ​രെ​യും അ​ടു​പ്പി​ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണ് നി​ല​പാ​ട്.ടി.​കെ. ഗോ​വി​ന്ദ​ൻ, വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ എ​ന്നി​വ​രു​ടെ കാ​ര്യ​ത്തി​ൽ എം.​വി. ജ​യ​രാ​ജ​ന് നേ​ര​ത്തെ​യു​ള്ള നി​ല​പാ​ടി​ൽ മാ​റ്റം വ​ന്നി​ട്ടു​ണ്ടോ എ​ന്ന വി​മ​ർ​ശ​ന​വും ഉ​യ​ർ​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പ് വേ​ള​യി​ൽ ടി.​കെ. ഗോ​വി​ന്ദ​നെ​തി​രേ പൊ​തു​യോ​ഗ​ത്തി​ൽ വ​ർ​ഗ​വ​ഞ്ച​ക​നെ​ന്ന് വി​ശേ​ഷി​പ്പി​ച്ച ജ​യ​രാ​ജ​ൻ അ​ഭി​മു​ഖ​ത്തി​ൽ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ത്തി​ൽ ഇ​ക്കാ​ര്യ​ത്തി​ൽ കു​റ​ച്ചു​കൂ​ടി മ​യ​പ്പെ​ടു​ത്തി​യ നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ചി​രു​ന്ന​ത്. ഇ​താ​ണ് ച​ർ​ച്ച​യാ​യ​ത്. എം.​വി. ജ​യ​രാ​ജ​ന്‍റെ പ്ര​സ്താ​ന​വ​ന​യെ ത​ള്ളി പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ച​തും ച​ർ​ച്ച​യാ​യി.നേ​താ​ക്ക​ളു​ടെ ഭാ​ഗ​ത്ത് നി​ന്നും ജാ​ഗ്ര​ത​യോ​ടെ​യു​ള്ള പെ​രു​മാ​റ്റ​മാ​ണ് വേ​ണ്ട​തെ​ന്ന നി​ർ​ദേ​ശ​വും ഉ​യ​ർ​ന്നു.

Related posts

Leave a Comment