കാണാതായ കൗമാരക്കാരിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി; ദൃശ്യങ്ങള്‍ ലൈവായി ഫേസ്ബുക്കിലിട്ടു; മൂന്നാഴചയ്ക്കിടയില്‍ രണ്ടാമത്തേത്

rape600ഷിക്കാഗോ: അമേരിക്കയിലെ  ഷിക്കാഗോയില്‍ കാണാതായ പെണ്‍കുട്ടി കൂട്ടബലാല്‍സംഗം ചെയ്യുന്നത്  ലൈവായി ഫേസ്ബുക്കില്‍. ആറുപേര്‍ ചേര്‍ന്ന് പതിനഞ്ചുകാരിയെ ലൈവായി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ആയിരക്കണക്കിനാളുകള്‍ കാണുകയും ചെയ്തു. എന്നാല്‍ ഒരാള്‍ പോലും പരാതി നല്‍കിയില്ലെന്നത് അപലപനീയമായ കാര്യമാണെന്നാണ് ഷിക്കാഗോ പോലീസ് പറയുന്നത്. പെണ്‍കുട്ടിയെ കണ്ടെത്തിയ പോലീസ് കുട്ടിയെ അമ്മയുടെ അടുത്താക്കി.

മൂന്നാഴ്ചയ്ക്കിടെ ഇത് രണ്ടാമത്തെ ക്രൂര ബലാത്സംഗമാണ് ഫെയ്സ്ബുക്കിലൂടെ ലൈവായി നടക്കുന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് അതിദാരുണമായ സംഭവം നടക്കുന്നത്. പെണ്‍കുട്ടിയുടെ ബന്ധുക്കളിലൊരാള്‍ ലൈവായുള്ള വീഡിയോ കണ്ടതോടെയാണ് സംഭവം വന്‍വിവാദമായി പുറത്തെത്തിയത്. ഞായറാഴ്ചയാണ് കുട്ടിയെ വീട്ടില്‍ നിന്ന് കാണാതായത് തുടര്‍ന്ന് വീഡിയോ പുറത്തെത്തിയതോടെ പെണ്‍കുട്ടിയുടെ അമ്മ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കഴിഞ്ഞ ജനുവരിയില്‍ മാനസികാസ്വസ്ഥ്യമുള്ള ഒരാളെ തട്ടിക്കൊണ്ടുപോയി പീഡനം ലൈവായി ഫെയ്സ്ബുക്കിലൂടെ കാണിച്ചതിന് നാലുപേരെ ഷിക്കാഗോ പോലീസ് അറസ്റ്റുചെയ്തിരുന്നു.

Related posts