ര​ണ്ടു വ​ർ​ഷം മു​ൻ​പ് ബീ​ഫിനെക്കുറിച്ച് പോസ്റ്റിട്ടു; വി​ദ്യാ​ർ​ഥി​നി​ക്കെ​തി​രേ കേ​സെ​ടു​ത്തു

ഗോ​ഹ​ട്ടി: ഫേ​സ്ബു​ക്കി​ൽ ര​ണ്ട് വ​ർ​ഷം മു​ൻ​പ് ബീ​ഫ് ക​ഴി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് പോ​സ്റ്റി​ട്ട ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി​നി​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ഗോ​ഹ​ട്ടി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​നി ര​ഹ്ന സു​ൽ​ത്താ​ന​യ്ക്കെ​തി​രെ​യാ​ണ് ആ​സാം പോ​ലീ​സ് സ്വ​മേ​ധ​യാ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. 2017 ജൂ​ണി​ൽ പോ​സ്റ്റ് ചെ​യ്യു​ക​യും അ​പ്പോ​ൾ ത​ന്നെ ക​ള​യു​ക​യും ചെ​യ്ത പോ​സ്റ്റാ​യി​രു​ന്നു അ​ത്.

ഇ​തി​നെ തെ​റ്റാ​യി വ്യാ​ഖ്യാ​നി​ച്ചാ​ണ് ത​നി​ക്കെ​തി​രെ കേ​സെ​ടു​ത്ത​തെ​ന്നും ര​ഹ്ന ആ​രോ​പി​ക്കു​ന്നു. ബു​ധ​നാ​ഴ്ച പ്രാ​ദേ​ശി​ക വാ​ർ​ത്താ ചാ​ന​ൽ ഇ​ത് സംപ്രേഷ​ണം ചെ​യ്ത​തോ​ടെ​യാ​ണ് ത​ങ്ങ​ൾ വി​വ​രം അ​റി​ഞ്ഞ​തെ​ന്നും ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഐ​ടി വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്ത​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. വെ​ബ്സൈ​റ്റ് അ​വ​കാ​ശ​പ്പെ​ടു​ന്ന​ത് പെ​ണ്‍​കു​ട്ടി ഈ​ദ് ദി​ന​ത്തി​ലാ​ണ് പോ​സ്റ്റ് ഇ​ട്ട​തെ​ന്നാ​ണ്.

Related posts