തോ​ട്ട​ണ്ടി ഇ​റ​ക്കു​മ​തി​യി​ൽ കോ​ടി​ക​ളു​ടെ അ​ഴി​മ​തി ആരോപണം! സി​ബി​ഐ അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന വ്യ​ക്തി​യെ ക​ൺ​സ്യൂ​മ​ർ ഫെ​ഡ് എം​ഡി​യാ​ക്കാ​ൻ നീക്കം

തി​രു​വ​ന​ന്ത​പു​രം: അ​ഴി​മ​തി ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്ന് സി​ബി​ഐ അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന വ്യ​ക്തി​യെ ക​ൺ​സ്യൂ​മ​ർ ഫെ​ഡ് എം​ഡി​യാ​ക്കാ​ൻ സ​ർ​ക്കാ​ർ നീ​ക്കം. മു​ൻ ക​ശു​വ​ണ്ടി കോ​ർ​പ്പ​റേ​ഷ​ൻ എം​ഡി കെ ​എ ര​തീ​ഷി​നെ ക​ൺ​സ്യൂ​മ​ർ ഫെ​ഡ് എം​ഡി​യാ​യി നി​യ​മി​ക്കാ​നാ​ണ് നീ​ക്കം ന​ട​ക്കു​ന്ന​ത്.

ക​ശു​വ​ണ്ടി വി​ക​സ​ന കോ​ര്‍​പ്പ​റേ​ഷ​ൻ എം​ഡി​യാ​യി​രി​ക്കെ തോ​ട്ട​ണ്ടി ഇ​റ​ക്കു​മ​തി​യി​ൽ കോ​ടി​ക​ളു​ടെ അ​ഴി​മ​തി ആ​രോ​പ​ണ​മാ​ണ് കെ ​എ ര​തീ​ഷ് നേ​രി​ട്ട​ത്. തു​ട​ർ​ന്ന് ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് ര​തീ​ഷി​നെ​തി​രെ സി​ബി​ഐ കേ​സെ​ടു​ത്ത​ത്.

ക​ൺ​സ്യൂ​മ​ർ ഫെ​ഡ് എം​ഡി ത​സ്തി​ക​യി​ലെ​ക്ക് 14 പേ​ർ അ​പേ​ക്ഷ ന​ല്‍​കി​യ​തി​ല്‍ അ​ഞ്ചു പേ​രെ അ​ഭി​മു​ഖ​ത്തി​ന് തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. അ​ഭി​മു​ഖ​ത്തി​ൽ ര​തീ​ഷ് ഒ​ന്നാ​മ​നാ​യി. വി​ജി​ല​ൻ​സി​ന്‍റെ ക്ലി​യ​റ​ൻ​സ് ല​ഭി​ച്ചാ​ൽ നി​യ​മ​നം ന​ൽ​കി​യേ​ക്കും. ക​ശു​വ​ണ്ടി വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​നി​ലെ അ​ഴി​മ​തി​യി​ലാ​ണ് കെ ​എ ര​തീ​ഷ് സി​ബി​ഐ അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന​ത്.

Related posts