അ​വ​ർ മൈ​ൻ! ഫേ​സ്ബു​ക്കി​ന്‍റെ ഔ​ദ്യോ​ഗി​ക ട്വി​റ്റ​ർ അ​ക്കൗ​ണ്ടും ഇ​ൻ​സ്റ്റ​ഗ്രാ​മും ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ടു; ഹാ​ക്ക​ർ സം​ഘ​ത്തി​ന്‍റെ ല​ക്ഷ്യം മറ്റൊന്ന്…

ന്യൂ​യോ​ർ​ക്ക്: ഫേ​സ്ബു​ക്കി​ന്‍റെ ഔ​ദ്യോ​ഗി​ക സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ൾ ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ടു. @facebook എ​ന്ന ട്വി​റ്റ​ർ അ​ക്കൗ​ണ്ടും ഫേ​സ്ബു​ക്കി​ന്‍റെ​യും മെ​സ​ഞ്ച​റി​ന്‍റെ​യും ഇ​ൻ‌​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടു​ക​ളു​മാ​ണ് വെ​ള്ളി​യാ​ഴ്ച ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ട​ത്. ‘അ​വ​ർ മൈ​ൻ’ എ​ന്ന ഹാ​ക്ക​ര്‍​മാ​രു​ടെ സം​ഘ​മാ​ണ് ഹാ​ക്ക് ചെ​യ്ത​തി​നു പി​ന്നി​ൽ.

ഫേ​സ്ബു​ക്ക് ഹാ​ക്ക് ചെ​യ്യാ​ൻ ക​ഴി​യു​മെ​ങ്കി​ലും അ​വ​രു​ടെ സു​ര​ക്ഷ ട്വി​റ്റ​റി​നേ​ക്കാ​ൾ മി​ക​ച്ച​താ​ണെ​ന്നും അ​വ​ർ മൈ​ൻ ട്വി​റ്റ​റി​ൽ കു​റി​ച്ചു. ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ട ഇ​ന്‍റ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ൽ അ​വ​ർ മൈ​നി​ന്‍റെ ലോ​ഗോ​യും സം​ഘം പോ​സ്റ്റ് ചെ​യ്തു. അതേസമയം, ഫേ​സ്ബു​ക്ക് സ്വ​ന്തം വെ​ബ്സൈ​റ്റ് ഹാ​ക്ക് ചെ​യ്ത​താ​യി റി​പ്പോ​ർ​ട്ടി​ല്ല.

ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട് ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ട വി​വ​രം ട്വി​റ്റ​ര്‍ സ്ഥി​രീ​ക​രി​ച്ചു. ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ട അ​ക്കൗ​ണ്ട് ലോ​ക്ക് ചെ​യ്തു. ഫേ​സ്ബു​ക്കു​മാ​യി സ​ഹ​ക​രി​ച്ച് അ​ക്കൗ​ണ്ട് തി​രി​ച്ചെ​ടു​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​ക​യാ​ണെ​ന്നും ട്വി​റ്റ​ര്‍ പ്ര​തി​നി​ധി അ​റി​യി​ച്ചു.

അ​ക്കൗ​ണ്ടു​ക​ൾ ഹാ​ക്ക് ചെ​യ്യു​ന്ന​തു വ​ഴി സ്വ​ന്തം സൈ​ബ​ർ സു​ര​ക്ഷ സേ​വ​ന​ങ്ങ​ൾ വി​ൽ​ക്കു​ക​യാ​ണ് അ​വ​ർ മൈ​ൻ ഹാ​ക്ക​ർ സം​ഘ​ത്തി​ന്‍റെ ല​ക്ഷ്യം. യു​എ​സ് ദേ​ശീ​യ ഫു​ട്ബോ​ൾ ലീ​ഗി​ലെ ടീ​മു​ക​ളു​ടെ അ​ക്കൗ​ണ്ടു​ക​ൾ സം​ഘം ജ​നു​വ​രി​യി​ൽ ഹാ​ക്ക് ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ​വ​ർ​ഷം ട്വി​റ്റ​ർ ഉ​ട​മ ജാ​ക്ക് ഡോ​ർ​സി​യു​ടെ അ​ക്കൗ​ണ്ടും സം​ഘം കൈ​യ​ട​ക്കി​യി​രു​ന്നു.

Related posts

Leave a Comment