പ്രണയത്തില്‍ നിന്ന് യുവതി പിന്‍മാറാന്‍ ശ്രമിച്ചതിന്റെ വിരോധം! യു​വ​തി​യു​ടെ മോ​ർ​ഫ് ചെ​യ്ത ന​ഗ്ന​ചി​ത്ര​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ച്ച കേ​സ്; യു​വാ​വ് അ​റ​സ്റ്റി​ല്‍

മാ​ന​ന്ത​വാ​ടി: യു​വ​തി​യു​ടെ മോ​ർ​ഫ് ചെ​യ്ത ന​ഗ്ന​ചി​ത്ര​ങ്ങ​ള്‍ സ​മൂ​ഹ മാ​ധ്യ​ത്തി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച കേ​സി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ല്‍.

തി​രു​വ​ന​ന്ത​പു​രം ത​വ​ലോ​ട്ടു​കോ​ണം അ​ന​ന്തു​വി​നെ​യാ​ണ്(21) മാ​ന​ന്ത​വാ​ടി സി​ഐ അ​ബ്ദു​ല്‍​ക​രീ​മും സം​ഘ​വും അ​റ​സ്റ്റു​ചെ​യ്ത​ത്.

സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യു​മാ​യി അ​ന​ന്തു പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു.

ബ​ന്ധ​ത്തി​ല്‍​നി​ന്നു യു​വ​തി പി​ന്‍​മാ​റാ​ന്‍ ശ്ര​മി​ച്ച​തി​ന്‍റെ വി​രോ​ധം തീ​ര്‍​ക്കു​ന്ന​തി​നാ​ണ് പ്ര​തി ന​ഗ്ന​ചി​ത്ര​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ച്ച​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. അ​ന​ന്തു​വി​ന്‍റെ ലാ​പ്ടോ​പ്പ്, മൊ​ബെ​ല്‍ ഫോ​ണ്‍ എ​ന്നി​വ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഐ​ടി നി​യ​മ​ത്തി​ലെ​യും ഇ​ന്ത്യ​ന്‍ ശി​ക്ഷാ നി​യ​മ​ത്തി​ലെ​യും വി​വി​ധ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് അ​ന​ന്തു​വി​നെ​തി​രെ കേ​സ്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts

Leave a Comment