ക​ബ​നീ​ദ​ള​ത്തി​ൽ എ​ട്ടം​ഗ​സം​ഘം..! നാ​ട്ടി​ൽ മ​നു​ഷ്യ​ർ അ​നു​ഭ​വി​ക്കു​ന്ന ദു​രി​ത​ങ്ങ​ളാ​ണ് മാ​വോ​യി​സ്റ്റ് സം​ഘ​ത്തി​ലേ​ക്ക് ത​ന്നെ ആ​ക​ർ​ഷി​ച്ച​തെ​ന്നും സൂ​ര്യ

ത​ല​ശേ​രി: ത​ന്‍റെ സം​ഘ​ത്തി​ൽ സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ എ​ട്ടു​പേ​ർ ഉ​ണ്ടെ​ന്ന് അ​റ​സ്റ്റി​ലാ​യ മാ​വോ​യി​സ്റ്റ് ആ​ന്ധ്ര​പ്ര​ദേ​ശ് പ്ര​കാ​ശം ജി​ല്ല​യി​ലെ ചൈ​ത​ന്യ എ​ന്ന സൂ​ര്യ​യു​ടെ മൊ​ഴി.

ആ​ന്‍റി ടെ​റി​റി​സ്റ്റ് സ്ക്വാ​ഡാ​ണ് സൂ​ര്യ​യെ ചോ​ദ്യം ചെ​യ്ത​ത്. ത​ന്‍റെ നാ​ട്ടി​ൽ മ​നു​ഷ്യ​ർ അ​നു​ഭ​വി​ക്കു​ന്ന ദു​രി​ത​ങ്ങ​ളാ​ണ് മാ​വോ​യി​സ്റ്റ് സം​ഘ​ത്തി​ലേ​ക്ക് ത​ന്നെ ആ​ക​ർ​ഷി​ച്ച​തെ​ന്നും സൂ​ര്യ പ​റ​ഞ്ഞു.

പ​ത്ത് ദി​വ​സം ക​സ്റ്റ​ഡി​യി​ൽ വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്ത ചെ​യ്ത ശേ​ഷം സൂ​ര്യ​യെ എ ​ടി എ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. കേ​ള​ക​ത്ത് എ.​കെ 47 ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തി​യ മാ​വോ​യി​സ്റ്റ് സം​ഘ​ത്തി​ലെ പ്ര​ധാ​നി​യാ​യ സൂ​ര്യ ആ​ന്ധ്ര​യി​ൽ വെ​ച്ചാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കേ​ള​ക​ത്ത് ആ​യു​ധ​ങ്ങ​ളു​മാ​യി പ്ര​ത്യ​ക്ഷ​പ്പെ​ട്ട ശേ​ഷം റോ​ഡ് മാ​ർ​ഗം ആ​ന്ധ്ര​യി​ൽ എ​ത്തി പു​തി​യ ഓ​പ്പ​റേ​ഷ​ൻ പ്ലാ​ൻ ചെ​യ്യു​ന്ന​തി​നി​ട​യി​ലാ​ണ് പോ​ലീ​സി​ന്‍റെ വ​ല​യി​ലാ​യ​ത്. കേ​ള​കം സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സൂ​ര്യ​യെ തി​രി​ച്ച​റി​യ​ൽ പ​രേ​ഡി​ന് വി​ധേ​യ​മാ​ക്കി​യി​രു​ന്നു.

ആ​ന്ധ്ര​യി​ൽ നി​ന്നും അ​റ​സ്റ്റി​ലാ​യി ത​ല​ശേ​രി കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്ന സൂ​ര്യ​യെ ഡി​വൈ എ​സ്പി സു​നി​ൽ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം ചെ​യ്ത​ത്.

ക​ന​ത്ത സു​ര​ക്ഷ​യി​ൽ ര​ഹ​സ്യ കേ​ന്ദ്ര​ത്തി​ലാ​ണ് ആ​ന്‍റി ടെ​റ​റി​സ്റ്റ് സ്ക്വാ​ഡ് സൂ​ര്യ​യെ ചോ​ദ്യം ചെ​യ്ത​ത്.

എ​ൻ​ജി​നി​യ​റിം​ഗ് ബി​രു​ദ​ധാ​രി കൂ​ടി​യാ​യ സൂ​ര്യ​യി​ൽ നി​ന്നും മ​റ്റ് ചി​ല വി​ല​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ കൂ​ടി എ​ടി​എ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ഏ​പ്രി​ൽ മാ​സ​ത്തി​ലാ​ണ് സൂ​ര്യ​യും സി. ​പി മൊ​യ്തീ​നും ര​ണ്ട് യു​വ​തി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള​ള സം​ഘം ആ​യു​ധ​ങ്ങ​ളു​മാ​യി കേ​ള​ക​ത്തെ​ത്തി​യ​ത്.

കോ​ള​നി​ക​ളി​ൽ നി​ന്നും ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ ശേ​ഖ​രി​ച്ച സം​ഘം ല​ഘു​ലേ​ഖ​ക​ൾ വി​ത​ര​ണം ചെ​യ്യു​ക​യും മു​ദ്രാ​വാ​ക്യം മു​ഴ​ക്കു​ക​യും ചെ​യ്തി​രു​ന്നു

Related posts

Leave a Comment