തെളിവ് നശിപ്പിക്കാനുള്ള യുവാവിന്റെ തന്ത്രം പാളി! വി​ദ്യാ​ർ​ഥി​നി​ക്കുനേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ യു​വാ​വ് പി​ടി​യി​ൽ

കൊ​യി​ലാ​ണ്ടി: സ്കൂ​ൾവിട്ട് വീ​ട്ടി​ലേക്ക് പോ​കു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി​ക്ക് നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യ യു​വാ​വി​നെ കൊ​യി​ലാ​ണ്ടി പോ​ലീ​സ് പി​ടി​കൂ​ടി.

കാ​പ്പാ​ട് മു​ന​മ്പ​ത്ത് മു​ള​വ​ങ്ങ​ര​ക്ക​ണ്ടി ഫൈ​ജാ​സി(26) നെയാണ് ​പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​ം സ്കൂ​ൾ വി​ട്ട് കൂ​ട്ടു​കാ​രോ​ടൊ​പ്പം പോ​ക​വെ പൊ​യി​ൽ​ക്കാ​വ് കോ​ട്ട പ​രി​സ​ര​ത്ത് വ​ച്ചാ​ണ് സം​ഭ​വം.

ചുവന്ന മോ​ട്ടോ​ർ ബൈ​ക്കി​ലെ​ത്തി​യാ​ണ് അ​തി​ക്ര​മം ന​ട​ത്തി​യ​ത്. സ​മീ​പ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ചാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. തെ​ളി​വുന​ശി​പ്പി​ക്കാ​ൻ ചുവന്ന ബൈ​ക്ക് വി​റ്റ് വെ​ള്ള ബൈ​ക്ക് വാ​ങ്ങി​യി​രു​ന്നു.

സി​ഐ കെ.​സി. സു​ഭാ​ഷ് ബാ​ബു​വി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം എ​സ്ഐ ഹ​മീ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ് സി ​പി.​ഒ. ബി​ജു വാ​ണി​യം​കു​ളം, ജ​ന​മൈ​ത്രി ബീ​റ്റ് ഓ​ഫീ​സ​ർ സു​മേ​ഷ്, ശ്രീ​ജി​ത്ത്, ശ്രീ​ല​ത തു​ട​ങ്ങി​യ​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment