പ​രി​ക്കു​പ​റ്റി​യ​തു വ​ല​തു​കൈ​യ്ക്ക്; പ്ലാ​സ്റ്റ​റി​ട്ട​ത് ഇ​ട​തി​ന്..! ഇവിടെ ഇങ്ങനെയാണ് ഭായ്…

നി​ല​ന്പൂ​ർ: വീ​ട്ടി​ൽ​നി​ന്നു വീ​ണ് വ​ല​തു​കൈ​യ്ക്ക് ച​ത​വു​പ​റ്റി​യ ആ​ദി​വാ​സി ബാ​ല​ന് ഇ​ട​തു കൈ​യ്ക്ക് പ്ലാ​സ്റ്റ​റി​ട്ട് നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഓ​ർ​ത്തോ വി​ഭാ​ഗം.

ചു​ങ്ക​ത്ത​റ നെ​ല്ലി​പ്പൊ​യി​ൽ ആ​ദി​വാ​സി കോ​ള​നി​യി​ലെ പു​തു​പ​റ​ന്പി​ൽ ഗോ​പി​യു​ടെ ആ​റു വ​യ​സു​കാ​ര​നാ​യ മ​ക​ൻ വി​മ​ലി​നാ​ണ് തെ​റ്റി പ്ലാ​സ്റ്റ​റി​ട്ട​ത്.

എ​ക്സ്-​റേ​യി​ൽ വ​ല​തു​കൈ എ​ന്ന് കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കു​ട്ടി​യെ ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഓ​ർ​ത്തോ വി​ഭാ​ഗം ഡോ​ക്ട​റെ കാ​ണി​ച്ച​ത്.

ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം പൊ​ട്ടി​യ വ​ല​തു​കൈ​യു​ടെ എ​ക്സ്-​റേ​യും എ​ടു​ത്തു. ഡോ​ക്ട​ർ എ​ക്സ്-​റേ പ​രി​ശോ​ധി​ച്ച ശേ​ഷം ഒ​രാ​ഴ്ച പ്ലാ​സ്റ്റ​ർ ഇ​ടാ​ൻ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റ് കു​ട്ടി​യു​ടെ ഇ​ട​തു കൈ​ക്ക് പ്ലാ​സ്റ്റ​ർ ഇ​ടു​ക​യാ​യി​രു​ന്നു. പ്ലാ​സ്റ്റ​ർ ഇ​ട്ട​ശേ​ഷം വീ​ട്ടി​ലെ​ത്തി​ച്ച​തോ​ടെ വ​ല​തു​കൈ അ​ന​ക്കാ​നാ​വാ​തെ കു​ട്ടി ക​ര​ഞ്ഞു.

ഇ​തേ തു​ട​ർ​ന്നാ​ണ് പ​രി​ക്കു​പ​റ്റി​യ കൈ​ക്ക​ല്ല പ്ലാ​സ്റ്റ​റി​ട്ട​തെ​ന്ന് വീ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. പി​ന്നീ​ട് വീ​ണ്ടും ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി ഇ​ട​തു​കൈ​യി​ലെ പ്ലാ​സ്റ്റ​ർ വെ​ട്ടി​മാ​റ്റി അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ ഡോ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ല​തു കൈ​യ്ക്ക് ത​ന്നെ പ്ലാ​സ്റ്റ​ർ ഇ​ടു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment