സി​നി​മാ​ക്കാ​രെ​യും പൊ​ക്കും! സിനിമയിൽ നടക്കുന്നത് ക്രൗഡ് ഫണ്ടിംഗ്; ഒ​രു മ​ല​യാ​ള ചി​ത്ര​ത്തി​ല്‍ ഫൈ​സ​ല്‍ ഫ​രീ​ദ് അ​ഭി​ന​യി​ച്ചി​ട്ടു​ള്ള​താ​യും വി​വ​ര​ങ്ങ​ള്‍

കൊ​ച്ചി: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലൂ​ടെ​യു​ള്ള സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ മൂ​ന്നാം പ്ര​തി ഫൈ​സ​ല്‍ ഫ​രീ​ദ് മ​ല​യാ​ള സി​നി​മ​ക​ള്‍​ക്കാ​യി പ​ണ​മി​റ​ക്കി​യി​ട്ടു​ണ്ടെ​ന്ന സൂ​ച​ന​യെ തു​ട​ര്‍​ന്ന് അ​ന്വേ​ഷ​ണം സി​നി​മാ മേ​ഖ​ല​യി​ലേ​ക്കും വ്യാ​പി​പ്പി​ക്കു​ന്നു.

ഇ​തു​സം​ബ​ന്ധി​ച്ച് സി​നി​മാ രം​ഗ​ത്തെ പ​ല​രി​ല്‍ നി​ന്നും എ​ന്‍​ഐ​എ വി​വ​ര​ങ്ങ​ള്‍ തേ​ടി​യി​ട്ടു​ണ്ട്. നാ​ല് മ​ല​യാ​ള സി​നി​മ​ക​ള്‍​ക്കാ​യി ഫൈ​സ​ല്‍ ഫ​രീ​ദ് പ​ണ​മി​റ​ക്കി​യി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം.

ഒ​രു മു​തി​ര്‍​ന്ന സം​വി​ധാ​യ​ക​ന്‍റെ​യും പു​തു​ത​ല​മു​റ സം​വി​ധാ​യ​ക​ന്‍റെ​യും ചി​ത്ര​ങ്ങ​ള്‍ ഇ​തി​ല്‍​പ്പെ​ടും. കൂ​ടാ​തെ ഒ​രു മ​ല​യാ​ള ചി​ത്ര​ത്തി​ല്‍ ഫൈ​സ​ല്‍ ഫ​രീ​ദ് അ​ഭി​ന​യി​ച്ചി​ട്ടു​ള്ള​താ​യും വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു വ​ന്നി​രു​ന്നു.

കൂ​ടാ​തെ തെ​ലു​ങ്ക് ചി​ത്ര​ങ്ങ​ളു​ടെ വി​ത​ര​ണ​വും ഏ​റ്റെ​ടു​ത്തി​രു​ന്നു. എ​ന്നാ​ല്‍ ഒ​ന്നി​ലും ഫൈ​സ​ലി​ന്‍റെ പേ​ര് വ​ന്നി​ട്ടി​ല്ല. അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ള്‍ വ​ഴി​യാ​ണ് സി​നി​മാ നി​ര്‍​മാ​ണ​ത്തി​ന് ഫൈ​സ​ല്‍ പ​ണ​മെ​ത്തി​ച്ചി​രു​ന്ന​ത്.

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ ഒ​ന്നാം പ്ര​തി സ​രി​ത്തു​മാ​യി ചേ​ര്‍​ന്ന് ദു​ബാ​യി​യി​ല്‍ ഫൈ​സ​ല്‍ ബി​സി​ന​സ് ന​ട​ത്തി​യി​രു​ന്നു. നി​ല​വി​ല്‍ ദു​ബാ​യ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള ഫൈ​സി​നെ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് എ​ന്‍​ഐ​എ.

ഫൈ​സ​ലി​നെ ര​ണ്ടു ദി​വ​സ​ത്തി​ന​കം ത​ന്നെ നാ​ട്ടി​ൽ എ​ത്തി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. ഇ​യാ​ളെ ക​സ്റ്റഡി​യി​ല്‍ ല​ഭി​ച്ചാ​ല്‍ മാ​ത്ര​മേ സ്വ​ര്‍​ണം വി​റ്റു​കി​ട്ടു​ന്ന പ​ണം ഭീ​ക​ര പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന​ത് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​കൂ.

പാ​സ്‌​പോ​ര്‍​ട്ട് റ​ദ്ദാ​ക്കി ഫൈ​സ​ലി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ദു​ബാ​യ് പോ​ലീ​സ് പ്രാ​ഥ​മി​ക ചോ​ദ്യം ചെ​യ്യ​ല്‍ പൂ​ര്‍​ത്തി​യാ​ക്കി.

Related posts

Leave a Comment