പതിനഞ്ചാം വയസിലെ ക​വ​ർ​ച്ചാ​കേ​സ്  പ്ര​തി  13 വ​ർ​ഷങ്ങൾക്കു​ശേ​ഷം പി​ടി​യി​ൽ;   മോഷണത്തിന് ശേഷം നാടുവിട്ട ഫൈസൽ തിരികെ കരിപ്പൂർ വിമാനത്തിലെത്തിപ്പേഴേക്കും കൈയിൽ പോലീസ് വിലങ്ങണിയിച്ചു

മ​ണ്ണാ​ർ​ക്കാ​ട്: ക​വ​ർ​ച്ചാ​കേ​സി​ലെ പ്ര​തി 13 വ​ർ​ഷ​ത്തി​ന് ശേ​ഷം പോ​ലീ​സ് പി​ടി​യി​ൽ. 2005 ൽ ​ത​ച്ച​നാ​ട്ടു​ക​ര നാ​ട്ടു​ക​ൽ അ​ണ്ണാം​തൊ​ടി​യി​ൽ വെ​ച്ച് നാ​ട്ടു​ക​ൽ സ്വ​ദേ​ശി​യു​ടെ പ​ണം ക​വ​ർ​ച്ച ചെ​യ്ത കേ​സി​ലെ പ്ര​തി​യെ​യാ​ണ് നാ​ട്ടു​ക​ൽ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

താ​മ​ര​ശ്ശേ​രി സ്വ​ദേ​ശി കൈ​ത​പ്പൂ​വി​ൽ ക​ല്ലാ​ടി​ക്കു​ന്ന് ഫൈ​സ​ൽ(28) ആ​ണ് പി​ടി​യി​ലാ​യ​ത്. കേ​സി​ൽ ഉ​ൾ​പ്പെ​ട്ട പ്ര​തി കോ​ട​തി​യി​ൽ ഹാ​ജ​രാ​വാ​തെ മു​ങ്ങി ന​ട​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പ്ര​തി​ക്കെ​തി​രെ കോ​ട​തി ലോം​ഗ് പെ​ന്‍റി​ങ്ങ് വാ​റ​ണ്ട്പു​റ​പ്പെ​ടു​വി​ക്കു​ക​യും നാ​ട്ടു​ക​ൽ പോ​ലീ​സ്ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന​താ​യി വി​വ​രം ല​ഭി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

പാ​ല​ക്കാ​ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ദേ​ബേ​ഷ് കു​മാ​റി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം പ്ര​തി​ക്കെ​തി​രെ ലു​ക്ക് ഒൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​തി വി​ദേ​ശ​ത്ത് നി​ന്നും നാ​ട്ടി​ലെ​ത്തി​യ സ​മ​യം ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വെ​ച്ച് എ​മി​ഗ്രേ​ഷ​ൻ വി​ഭാ​ഗ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ നാ​ട്ടു​ക​ൽ പോ​ലീ​സ് പ്ര​തി​യെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

പാ​ല​ക്കാ​ട് ജി​ല്ലാ അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡു ചെ​യ്തു. സി​പി​ഒ മാ​രാ​യ കെ. ​ഷി​ബു, കെ. ​സു​ജി​ത്നാ​യ​ർ, ഷി​ബു കൊ​റ്റാ​മ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Related posts