വ്യാ​ജ​രേ​ഖാ​ കേ​സി​ല്‍ കെ. ​വി​ദ്യ​യ്ക്ക് ജാ​മ്യം; കേ​ര​ളം വി​ട്ടുപോ​ക​രു​ത്, രണ്ടാഴ്ച കൂടുമ്പോൾ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് മു​ന്നി​ല്‍ ഹാ​ജ​രാ​ക​ണം

പാ​ല​ക്കാ​ട്: വ്യാ​ജ​രേ​ഖാ​ കേ​സി​ല്‍ എ​സ്ഫ്‌​ഐ മു​ന്‍ നേ​താ​വ് കെ.​വി​ദ്യ​യ്ക്ക് ജാ​മ്യം. ഉ​പാ​ധി​ക​ളോ​ടെ മ​ണ്ണാ​ര്‍​ക്കാ​ട് കോ​ട​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

50,000 രൂ​പ​യു​ടെ ര​ണ്ടാ​ള്‍ ജാ​മ്യ​മാ​ണ് അ​നു​വ​ദി​ച്ച​ത്. പാ​സ്‌​പോ​ര്‍​ട്ട് ഹാ​ജ​രാ​ക്ക​ണം. കേ​ര​ളം വി​ട്ടുപോ​ക​രു​ത്. രണ്ടാഴ്ച കൂടുമ്പോൾ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് മു​ന്നി​ല്‍ ഹാ​ജ​രാ​ക​ണം.

അ​ഗ​ളി പോ​ലീ​സ് എ​ടു​ത്ത കേ​സി​ലാ​ണ് ജാ​മ്യം. മ​ഹാ​രാ​ജാ​സ് കോ​ള​ജി​ന്‍റെ പേ​രി​ല്‍ വ്യാ​ജ​രേ​ഖ ച​മ​ച്ചെ​ന്ന കേ​സി​ല്‍ കെ.​വി​ദ്യ​ക്കെ​തി​രേ ആ​വ​ശ്യ​മാ​യ എ​ല്ലാ തെ​ളി​വു​ക​ളും ല​ഭി​ച്ചു​ക​ഴി​ഞ്ഞെ​ന്ന് അ​ഗ​ളി പോ​ലീ​സ് നേരത്തെ അറിയിച്ചിരുന്നു.

വി​ദ്യ​യെ വീ​ണ്ടും ക​സ്റ്റ​ഡി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ട് അ​പേ​ക്ഷ ന​ല്‍​കി​ല്ലെ​ന്നും പോ​ലീ​സ് വ്യക്തമാക്കിയിരുന്നു. എന്നാൽ നീ​ലേ​ശ്വ​രം പോ​ലീ​സിന് വി​ദ്യ​യെ അ​റ​സ്റ്റ്ചെയ്യാൻ കോ​ട​തി​ അനുമതി നൽകിയിട്ടുണ്ട്.

Related posts

Leave a Comment