ചി​കി​ത്സ​യ്‌​ക്കെ​ത്തി​യ യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ന്‍ വ്യാ​ജ ഡോ​ക്ട​റു​ടെ ശ്ര​മം ! പ്ര​തി​യെ കൈ​യ്യോ​ടെ പി​ടി​കൂ​ടി ഭ​ര്‍​ത്താ​വ്

ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യ്‌​ക്കെ​ത്തി​യ യു​വ​തി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മം ന​ട​ത്തി​യ വ്യാ​ജ ഡോ​ക്ട​റും കൂ​ട്ടാ​ളി​യും പി​ടി​യി​ല്‍.

മും​ബൈ​യി​ലെ ഗോ​വ​ണ്ടി​യി​ല്‍ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ജൂ​ണ്‍ 17നാ​ണ് സം​ഭ​വം. ഷൊ​യ്ബ്, ഇ​ര്‍​ഫാ​ന്‍ സ​യി​ദ് എ​ന്നി​വ​രാ​ണു പി​ടി​യി​ലാ​യ​ത്. യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

പ​രി​ശോ​ധ​ന​യ്ക്കാ​യി ഡോ​ക്ട​റു​ടെ മു​റി​യി​ലേ​ക്കു​പോ​യ യു​വ​തി​യെ ഏ​റെ​നേ​ര​മാ​യി കാ​ണാ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്നാ​ണ് ഭ​ര്‍​ത്താ​വ് അ​ന്വേ​ഷി​ച്ചെ​ത്തി​യ​ത്.

അ​തി​ക്ര​മം ക​ണ്ട​തോ​ടെ ഭ​ര്‍​ത്താ​വ് ബ​ഹ​ള​മു​ണ്ടാ​ക്കി. പി​ന്നാ​ലെ പോ​ലീ​സി​നെ അ​റി​യി​ച്ചു. പാ​തി ബോ​ധ​ത്തി​ല്‍ ക​ണ്ടെ​ത്തി​യ ഭാ​ര്യ​യെ ഇ​രു​വ​രും മോ​ശ​മാ​യി സ്പ​ര്‍​ശി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ഭ​ര്‍​ത്താ​വ് പ​റ​ഞ്ഞു.

പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​നി​ടെ​യാ​ണ് ഡോ​ക്ട​റാ​യ ആ​ള്‍ വ്യാ​ജ​നാ​ണെ​ന്നു വ്യ​ക്ത​മാ​യ​ത്. ആ​ശു​പ​ത്രി​ക്കും ലൈ​സ​ന്‍​സ് ഉ​ണ്ടാ​യി​രു​ന്നി​ല്ല.

ആ​ശു​പ​ത്രി ഉ​ട​മ ജ​മീ​ല്‍ ഖാ​ന്‍ അ​ട​ക്കം മൂ​ന്നു​പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്ത​താ​യി മും​ബൈ പോ​ലീ​സ് അ​റി​യി​ച്ചു. ഉ​ട​മ ഒ​ളി​വി​ലാ​ണ്.

Related posts

Leave a Comment