ഐശ്വര്യറായിയുടെ മകൾ ആരാധ്യക്കെതിരെ വ്യാജ വാർത്ത; നീക്കാൻ ഗൂഗിളിനു കോടതി നിർദേശം


സ്വ​ന്തം ലേ​ഖ​ക​ൻ
ന്യൂ​ഡ​ൽ​ഹി: ബോ​ളി​വു​ഡ് താ​ര​ങ്ങ​ളാ​യ അ​ഭി​ഷേ​ക് ബ​ച്ച​ന്‍റെ​യും ഐ​ശ്വ​ര്യറാ​യ് ബ​ച്ച​ന്‍റെ​യും മ​ക​ൾ ആ​രാ​ധ്യ​ക്കെ​തി​രാ​യ വ്യാ​ജ വാ​ർ​ത്ത​ക​ൾ നീ​ക്കം ചെ​യ്യാ​ൻ ഗൂ​ഗി​ളി​നു കോ​ട​തി നി​ർ​ദേ​ശം.

ആ​രാ​ധ്യ​യു​ടെ ആ​രോ​ഗ്യ​നി​ല സം​ബ​ന്ധി​ച്ചു ചി​ല യൂ​ട്യൂ​ബ് ചാ​ന​ലു​ക​ൾ ന​ൽ​കി​യ വ്യാ​ജ വാ​ർ​ത്ത​ക​ൾ നീ​ക്കം ചെ​യ്യാ​ൻ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യാ​ണ് ഗൂ​ഗി​ളി​നോ​ടു നി​ർ​ദേ​ശി​ച്ച​ത്.

വ്യാ​ജ വാ​ർ​ത്ത​ക​ൾ​ക്കെ​തി​രേ ആ​രാ​ധ്യ​ത​ന്നെ ക​ഴി​ഞ്ഞ​ദി​വ​സം കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. ആ​രാ​ധ്യ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണെ​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു യൂ​ട്യൂ​ബ് ചാ​ന​ലു​ക​ൾ ന​ൽ​കി​യ വാ​ർ​ത്ത. ഇ​തി​നെ​തി​രേ​യാ​ണു ആ​രാ​ധ്യ ബ​ച്ച​ൻ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ​നി​ല സം​ബ​ന്ധി​ച്ചു തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​ത് നി​യ​മ​ലം​ഘ​ന​മാ​ണെ​ന്നും ഒ​രു​ത​ര​ത്തി​ലും അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ഹ​ർ​ജി പ​രി​ഗ​ണി​ച്ച ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

കു​ട്ടി​ക​ളെ ബ​ഹു​മാ​ന​ത്തോ​ടെ മാ​ത്ര​മേ കൈ​കാ​ര്യം ചെ​യ്യാ​വൂ​വെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

Related posts

Leave a Comment