പ്രളയക്കെടുതിയിലും സോഷ്യല്‍ മീഡിയയില്‍ വ്യാജന്മാരുടെ കുത്തൊഴുക്ക് ! വെള്ളപ്പൊക്കത്തില്‍ മാനുകള്‍ ഒഴുകിവരുന്ന വീഡിയോ വൈറലാകുന്നു…

പ്രളയം ദുരിതം വിതച്ച കേരളം ഏതെങ്കിലും വിധത്തില്‍ കെടുതികളില്‍ നിന്നു കരകയറാന്‍ ശ്രമിക്കുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജന്മാരുടെ കളികള്‍ തകൃതിയായി നടക്കുന്നു. ചാലിയാര്‍ പുഴയിലൂടെ ഒഴുകി വരുന്ന മാനുകള്‍ എന്ന് പറഞ്ഞ് ഒഡീഷയിലെ വെള്ളപ്പൊക്കത്തിന്റെ വീഡിയോകളാണ് ചില വ്യാജ പേജുകള്‍ പ്രചരിപ്പിച്ചത്. കുറച്ച് പേരെങ്കിലും ഇതൊക്കെ വിശ്വസിക്കുകയും ചെയ്തിട്ടുണ്ട്.

വെള്ളം കയറിയാല്‍ വാഹനം സ്റ്റാര്‍ട്ട് ആക്കാന്‍ ശ്രമിക്കരുത്; ഇന്‍ഷുറന്‍സ് ക്ലെയിം പോലും കിട്ടാതെ വരും എന്ന പേരില്‍ കാറുകള്‍ മുങ്ങിയിരിക്കുന്ന വീഡിയോയും ഇത്തരത്തില്‍ പ്രചരിക്കുന്നുണ്ട്.

2013ലെ വെള്ളപ്പൊക്കത്തില്‍ കളമശേരിയിലുള്ള റിനോ കാറുകളുടെ യാര്‍ഡില്‍ വെള്ളം കയറിയിരുന്നു. ആ ചിത്രമാണ് ഇപ്പോള്‍ ആളുകള്‍ വാട്‌സ്ആപ്പിലൂടെ വ്യാപകമായി പ്രചരിപ്പിക്കുന്നത്. എന്തായാലും ഇതു സംബന്ധിച്ച വാദപ്രതിവാദങ്ങളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

Related posts