വീഡിയോ കണ്ടതോടെ കയ്യും കാലും വിറയ്ക്കാന്‍ തുടങ്ങി ! വീഡിയോയിലെ കുട്ടിയെക്കണ്ടാല്‍ എന്നെപ്പോലെ തന്നെയിരിക്കും; വെളിപ്പെടുത്തലുമായി രമ്യ സുരേഷ്…

മലയാള സിനിമയില്‍ ഏതാനും വേഷങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് രമ്യ സുരേഷ്. കുട്ടന്‍പിള്ളയുടെ ശിവരാത്രി, ഞാന്‍ പ്രകാശന്‍ എന്നീ ചിത്രങ്ങളിലൂടെയാണ് താരം പ്രക്ഷകര്‍ക്ക് സുപരിചിതയായി മാറിയത്. ഇപ്പോഴിതാ തന്റെ പോരില്‍ പ്രചരിക്കുന്ന വ്യാജ വിഡിയോയ്ക്ക് എതിരേ രംഗത്ത് എത്തിയിരിക്കുകയാണ് നടി. നടിയുമായി മുഖസാദൃശ്യം ഉള്ള ഒരു പെണ്‍കുട്ടിയുടെ അശ്ലീല വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചത്. സംഭവത്തില്‍ ആലപ്പുഴ സൈബര്‍ സെല്ലിന് പരാതി നല്‍കിയിരിക്കുകയാണ് നടിയിപ്പോള്‍. അതൊടൊപ്പം സംഭവത്തില്‍ വിശദീരണവുമായി നടി രംഗത്തെത്തുകയും ചെയ്തു. രമ്യ സുരേഷിന്റെ വാക്കുകള്‍ ഇങ്ങനെ… ഞാന്‍ രമ്യ സുരേഷ്. അത്യാവശ്യം കുറച്ച് സിനിമകള്‍ ചെയ്തു വരുകയാണ്. ഇപ്പോള്‍ ഇങ്ങനെയൊരു വിഡിയോ ഇടാന്‍ കാരണം ഞാന്‍ എന്നെപറ്റി തന്നെ കണ്ടൊരു വിഡിയോയുടെ അടിസ്ഥാനത്തിലാണ്. എന്നെ പരിചയമുള്ള ഒരാള്‍ ആണ് രാവിലെ ഈ വീഡിയോയുടെ കാര്യത്തെപറ്റി പറയുന്നത്. അദ്ദേഹം എന്റെ ഫോണിലേയ്ക്ക് ആ ഫോട്ടോയും വീഡിയോയും അയച്ചു…

Read More

ഈ പയ്യനും ഇത്രയേ ആഗ്രഹിച്ചുള്ളൂ…! ട്രെയിനില്‍ ശല്യം ചെയ്ത ആളെ ഇടിച്ചു നിരപ്പാക്കി; വ്യാജ വീഡിയോ പ്രചരിപ്പിച്ച ചാലക്കുടിക്കാരന്‍ പയ്യന്‍ കുടുങ്ങിയതിങ്ങനെ…

ഇത്തിരി പ്രശസ്തിയൊക്കെ ആഗ്രഹിക്കാത്തത് ആരാണ്. ഇത്രയേ ഈ പയ്യനും ആഗ്രഹിച്ചുള്ളൂ… ട്രെയിനില്‍ ശല്യം ചെയ്ത മധ്യവയസ്‌കനില്‍ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ചുവെന്ന് അവകാശപ്പെട്ട് വ്യാജവീഡിയോ പ്രചരിപ്പിച്ച വിദ്യാര്‍ഥിയാണ് ഒടുവില്‍ കുടുങ്ങിയത്. കെട്ടിച്ചമച്ച സംഭവം വിവരിച്ച് കൊണ്ടുള്ള സെല്‍ഫി വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനാണ് യുവാവിനെ റെയില്‍വേ പോലീസിന്റെ സഹായത്തോടെ സെന്‍ട്രല്‍ പോലീസ് ആണ് അറസ്റ്റ് ചെയ്തത്. എറണാകുളത്ത് ഏവിയേഷന് പഠിക്കുന്ന ചാലക്കുടി സ്വദേശി അലന്‍ തോമസ്(20) ആണ് പിടിയിലായത്. എറണാകുളം നോര്‍ത്ത്-സൗത്ത് റെയില്‍വെ സ്റ്റേഷനുകള്‍ക്ക് ഇടയില്‍ വച്ച് ട്രെയിനില്‍ അപമാനിച്ച മധ്യവയസ്‌കനെ കൈകാര്യം ചെയ്ത തന്നെ പോലീസ് കേസില്‍ കുടുക്കുമെന്നായിരുന്നു ഇയാളുടെ വീഡിയോ സന്ദേശം. പെണ്‍കുട്ടിയെ ശല്യം ചെയ്ത മധ്യവയസ്‌കന്റെ മൂക്ക് ഞാന്‍ ഇടിച്ചു തകര്‍ത്തു. സിഗ്‌നല്‍ കിട്ടാന്‍ തീവണ്ടി നിര്‍ത്തിയിട്ടതിനാല്‍ പെണ്‍കുട്ടി പേടിച്ച് ഇറങ്ങിപ്പോയി. മധ്യവയസ്‌കനെ റെയില്‍വേ പോലീസില്‍ ഏല്‍പ്പിച്ചപ്പോഴാണ് തനിക്കെതിരെ വധശ്രമത്തിന് കേസെടുക്കുമെന്ന് പറഞ്ഞത്. സത്യാവസ്ഥ തെളിയിക്കാന്‍…

Read More

അമേരിക്ക ഖാസിം സുലൈമാനിയെ വധിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് ? വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ കാണാം…

ഇറാന്റെ ഖുദ് സേന തലവന്‍ ദൃശ്യങ്ങള്‍ എന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന വീഡിയോ വ്യാജം. പ്രചരിക്കുന്നത് ഒരു വിഡിയോ ഗെയിമിലെ ക്ലിപ്പ് ആണെന്നാണ് വിവരം. എസി130 ഗണ്‍ഷിപ് സിമുലേറ്റര്‍ കോണ്‍വോയ് എങ്ഗേജ്മെന്റ് എന്ന വിഡിയോ ഗെയിമിലെ ദൃശ്യമാണ് സുലൈമാനിയെ വധിക്കുന്ന ദൃശ്യങ്ങള്‍ എന്ന സന്ദേശത്തോടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി പ്രചരിച്ച വീഡിയോ സത്യമെന്നാണ് ഒട്ടുമിക്ക ആളുകളും ധരിച്ചിരുന്നത്.അമേരിക്ക നടത്തിയ ആക്രമണത്തെ കുറിച്ച് കേട്ട കാര്യങ്ങള്‍ വച്ച് കാണുകയാണെങ്കില്‍ വിഡിയോ സത്യമാണെന്ന് തന്നെയാണ് കാഴ്ചക്കാര്‍ക്ക് തോന്നുക. എന്നാല്‍ ഇത് എസി130 ഗണ്‍ഷിപ് സിമുലേറ്റര്‍ കോണ്‍വോയ് എങ്ഗേജ്മെന്റ് എന്ന വിഡിയോ ഗെയിമിലെ ദൃശ്യമാണെന്നതാണ് യാഥാര്‍ഥ്യം. റിവേഴ്സ് ഇമേജ് സങ്കേതമുപയോഗിച്ചുള്ള പരിശോധനയില്‍ ഈ ക്ലിപ് ഒരു വിഡിയോ ഗെയിമില്‍ നിന്ന് എടുത്തതാണെന്നത് വ്യക്തമാകും. മൂന്നു റോക്കറ്റുകള്‍ മാത്രമുപയോഗിച്ച് നടത്തിയ ആക്രമണത്തിലാണ് സുലൈമാനി വധിക്കപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ വിഡിയോയില്‍…

Read More

പുതിയ തറവേലയുമായി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ! ഇത്തവണ രംഗത്തെത്തിയത് ഇന്ത്യന്‍ സേനയുടെ മുസ്ലിം വംശഹത്യ എന്ന പേരില്‍ വ്യാജ വീഡിയോയുമായി;കണ്ടംവഴി ഓടിച്ച് ഇന്ത്യക്കാര്‍…

ഇന്ത്യന്‍ സേനയെ താറടിച്ചു കാട്ടുന്ന രീതിയില്‍ വ്യാജ വീഡിയോ പ്രചരിപ്പിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഉത്തര്‍പ്രദേശില്‍ ഇന്ത്യന്‍ പൊലീസ് മുസ്ലിംങ്ങളെ വംശഹത്യ നടത്തുന്നു എന്ന പേരിലാണ് ഇമ്രാന്‍ കഴിഞ്ഞ ദിവസം വ്യാജ വീഡിയോ ട്വീറ്റ് ചെയ്തത്. എന്നാല്‍ വീഡിയോ വൈറലായതോടെ സത്യാവസ്ഥയും പുറത്തെത്തി. ബംഗ്ലാദേശില്‍ നിന്നുള്ള വീഡിയോ ആണ് ഇന്ത്യയിലേത് എന്ന പേരില്‍ ഇമ്രാന്‍ ഖാന്‍ പങ്കുവെച്ചത്. മര്‍ദ്ദനത്തില്‍ ചോരയൊലിച്ച് കിടക്കുന്നവരെ പൊലീസ് വീണ്ടും മര്‍ദ്ദിക്കുന്നതാണ് വീഡിയോയിലുള്ളത്. ബംഗ്ലാദേശിലെ ധാക്കയില്‍ ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവത്തിന്റേതാണ് വീഡിയോ. ബംഗ്ലാദേശ് പൊലീസിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ആയ റാപ്പിഡ് ആക്ഷന്‍ ബറ്റാലിയന്‍ സംഘം ആളുകളെ മര്‍ദ്ദിക്കുന്ന വീഡിയോയാണ് യഥാര്‍ത്ഥത്തില്‍ ഇത്. റാപ്പിഡ് ആക്ഷന്‍ ബറ്റാലിയന്റെ ചുരുക്കമായ ആര്‍ എ ബി എന്ന് ഇമ്രാന്‍ ഖാന്‍ പങ്കുവെച്ച വീഡിയോയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ യൂണിഫോമില്‍ എഴുതിയിട്ടുണ്ട്. ആവേശത്തിന്റെ പുറത്ത്…

Read More

പ്രളയക്കെടുതിയിലും സോഷ്യല്‍ മീഡിയയില്‍ വ്യാജന്മാരുടെ കുത്തൊഴുക്ക് ! വെള്ളപ്പൊക്കത്തില്‍ മാനുകള്‍ ഒഴുകിവരുന്ന വീഡിയോ വൈറലാകുന്നു…

പ്രളയം ദുരിതം വിതച്ച കേരളം ഏതെങ്കിലും വിധത്തില്‍ കെടുതികളില്‍ നിന്നു കരകയറാന്‍ ശ്രമിക്കുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജന്മാരുടെ കളികള്‍ തകൃതിയായി നടക്കുന്നു. ചാലിയാര്‍ പുഴയിലൂടെ ഒഴുകി വരുന്ന മാനുകള്‍ എന്ന് പറഞ്ഞ് ഒഡീഷയിലെ വെള്ളപ്പൊക്കത്തിന്റെ വീഡിയോകളാണ് ചില വ്യാജ പേജുകള്‍ പ്രചരിപ്പിച്ചത്. കുറച്ച് പേരെങ്കിലും ഇതൊക്കെ വിശ്വസിക്കുകയും ചെയ്തിട്ടുണ്ട്. വെള്ളം കയറിയാല്‍ വാഹനം സ്റ്റാര്‍ട്ട് ആക്കാന്‍ ശ്രമിക്കരുത്; ഇന്‍ഷുറന്‍സ് ക്ലെയിം പോലും കിട്ടാതെ വരും എന്ന പേരില്‍ കാറുകള്‍ മുങ്ങിയിരിക്കുന്ന വീഡിയോയും ഇത്തരത്തില്‍ പ്രചരിക്കുന്നുണ്ട്. 2013ലെ വെള്ളപ്പൊക്കത്തില്‍ കളമശേരിയിലുള്ള റിനോ കാറുകളുടെ യാര്‍ഡില്‍ വെള്ളം കയറിയിരുന്നു. ആ ചിത്രമാണ് ഇപ്പോള്‍ ആളുകള്‍ വാട്‌സ്ആപ്പിലൂടെ വ്യാപകമായി പ്രചരിപ്പിക്കുന്നത്. എന്തായാലും ഇതു സംബന്ധിച്ച വാദപ്രതിവാദങ്ങളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

Read More