അഞ്ചു ദിവസംകൂടി മഴ; തീരദേശങ്ങളിൽ വേലിയേറ്റവും ശക്തമായ കരക്കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം

തിരുവനന്തപുരം: അഞ്ചു ദിവസംകൂടി സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ മേഖലകളിൽ ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഇതേ മേഖലകളിൽ 15 വരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.

അതേസമയം ഇ​ന്ത്യ​ൻ തീ​ര​ത്ത് ഇന്നു മു​ത​ൽ 15 വ​രെ​ പെ​രി​ജി​ൻ സ്പ്രി​ങ് ടൈ​ഡ്സ് മൂ​ലം ഉ​ണ്ടാ​കു​ന്ന വേ​ലി​യേ​റ്റ​ത്തി​ൽ കേ​ര​ളം, ല​ക്ഷ​ദ്വീ​പ്, ആ​ൻ​ഡ​മാ​ൻ,നി​ക്കോ​ബാ​ർ തുടങ്ങിയ മേഖലകളിലെ താ​ഴ്ന്ന തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ള​പ്പൊ​ക്ക​ത്തി​നു സാ​ധ്യ​ത​യു​ണ്ട്. അ​തോ​ടൊ​പ്പം ശ​ക്ത​മാ​യ ക​ര​ക്കാ​റ്റും ശ​ക്ത​മാ​യ തി​ര​മാ​ല​ക​ളും ഉണ്ടാകും. കരക്കാറ്റിനൊപ്പം ശ​ക്ത​മാ​യ മ​ഴ​ക്കും സാ​ധ്യ​ത ഉ​ണ്ട്.

Related posts