കാന്‍സറാണെന്നറിഞ്ഞപ്പോള്‍ പീഡനവും അവഗണനയും! വിവാഹസമ്മാനമായി ലഭിച്ച സ്വര്‍ണാഭരണങ്ങളും പണവും തിരിച്ചുനല്കാന്‍ ഉത്തരവ്; ആറുമാസത്തിനകം ഇത് തിരിച്ചുനല്‍കിയില്ലെങ്കില്‍…

ഇ​രി​ങ്ങാ​ല​ക്കു​ട: കാ​ൻ​സ​ർ രോ​ഗി​യാ​യ ഭാ​ര്യ​ക്ക് 42 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും 50,000 രൂ​പ​യും ഭ​ർ​ത്താ​വി​നോ​ട് തി​രി​ച്ചു​ന​ൽ​കാ​ൻ ഇ​രി​ങ്ങാ​ല​ക്കു​ട കു​ടും​ബ​കോ​ട​തി ഉ​ത്ത​ര​വി​ട്ടു. എ​ട​തി​രി​ഞ്ഞി ഓ​ല​ക്കോ​ട്ട് അ​ബ്ദു​ൾ ഖാ​ദ​റി​ന്‍റെ മ​ക​ൾ സാ​ബി​റ കു​ടും​ബ​കോ​ട​തി​യി​ൽ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ഭ​ർ​ത്താ​വാ​യ എ​സ്.​എ​ൻ. പു​രം സ്വ​ദേ​ശി വ​ലി​യ​ക​ത്ത് ഉ​മ്മ​റി​നോ​ട് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും തി​രി​ച്ചു​ന​ൽ​കാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. ആ​റു​മാ​സ​ത്തി​ന​കം ഇ​ത് തി​രി​ച്ചു​ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ഉ​മ്മ​റി​ന്‍റെ പേ​രി​ലു​ള്ള വ​സ്തു ജ​പ്തി ചെ​യ്യാ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

1985 ന​വം​ബ​ർ മൂ​ന്നി​നാ​ണ് ഉ​മ്മ​ർ സാ​ബി​റ​യെ വി​വാ​ഹം ക​ഴി​ച്ച​ത്. 2002ൽ ​സാ​ബി​റ​ക്ക് കാ​ൻ​സ​ർ ബാ​ധി​ച്ചു. തു​ട​ർ​ന്ന് ഭ​ർ​ത്താ​വ് ഇ​വ​രെ അ​വ​ഗ​ണി​ക്കു​ക​യും ശാ​രീ​രി​ക​മാ​യും മാ​ന​സി​ക​മാ​യും പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്തു​വെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.

2013ൽ ​കാ​സ​ർ​ക്കോ​ട്ടു​ള്ള ഒ​രു സ്ത്രീ​യു​മാ​യി വീ​ട്ടി​ലേ​ക്ക് വ​രി​ക​യും അ​വ​രോ​ടൊ​പ്പം താ​മ​സി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു. ത​ട​സം​നി​ന്ന സാ​ബി​റ​യെ ഉ​പ​ദ്ര​വി​ച്ച് വീ​ട്ടി​ൽ​നി​ന്ന് ഇ​റ​ക്കി​വി​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ഭ​ർ​ത്താ​വ് വി​വാ​ഹ​സ​മ്മാ​ന​മാ​യി ല​ഭി​ച്ച സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും എ​ടു​ത്ത​ത് തി​രി​ച്ചു​ന​ല്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഇ​രി​ങ്ങാ​ല​ക്കു​ട കു​ടും​ബ​കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യ​ത്.

Related posts