ഭര്‍ത്താവുമായി ശാരീരികമായി ബന്ധപ്പെടുന്നതില്‍ നിന്നും വിലക്കി അമ്മായിയപ്പന്‍ ! ഭര്‍ത്തൃപിതാവിനെതിരേ പരാതിയുമായി യുവതി പോലീസ് സ്‌റ്റേഷനില്‍…

ഭര്‍ത്താവുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഭര്‍ത്തൃപിതാവ് തടയുന്നുവെന്ന് ആരോപണവുമായി യുവതി വനിതാ പോലീസ് സ്‌റ്റേഷനില്‍. ഭര്‍ത്തൃമാതാവ് തന്നെ ബലാത്സംഗം ചെയ്യാന്‍ ഭര്‍ത്തൃപിതാവിനെ നിരന്തരം പ്രേരിപ്പിക്കുന്നതായും ആരോപണത്തിലുണ്ട്.

വഡോദരയിലെ അല്‍ക്കാപുരിയില്‍ നിന്നുള്ള യുവതിയാണ് വിചിത്ര പരാതിയുമായി പോലീസ് സ്‌റ്റേഷനിലെത്തിയത്. ഗാന്ധിനഗറിലെ സെക്ടര്‍ 22ലെ വീട്ടിലിട്ട് ബന്ധുക്കള്‍ ശാരീരിക പീഡനത്തിന് ഇരയാക്കുന്നതായും ഇവര്‍ നല്‍കിയിരിക്കുന്ന പരാതിയില്‍ ആരോപിച്ചിട്ടുണ്ട്.

ജീവിതം മടുത്തതോടെയാണ് പരാതി നല്‍കിയതെന്ന് ഇവര്‍ പറയുന്നു. പരാതിയില്‍ ഗാര്‍ഹിക പീഡനത്തിന് കേസെടുത്തിട്ടുണ്ട്. ഈ ഡിസംബറിലാണ് ഇവര്‍ വിവാഹിതയായത്.

തന്റെ ശരീരത്ത് പ്രേതബാധ ഉണ്ടെന്നും ഭര്‍ത്താവുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അതുവഴി പ്രേതം ഭര്‍ത്താവിന്റെ ശരീരത്തില്‍ കയറുമെന്നുമാണ് അമ്മായിയപ്പന്‍ വിശ്വസിക്കുന്നതെന്നും ഇവര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇതിനെതിരേ പ്രതിഷേധിച്ചപ്പോള്‍ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് ശാരീരികമായും മാനസീകമായും പീഡിപ്പിക്കുകയും മര്‍ദ്ദിക്കുകയുമാണ്.

താന്‍ ഒറ്റയ്ക്കാണെന്ന് തോന്നിയാല്‍ അപ്പോള്‍ അമ്മായിയമ്മ അമ്മായിയപ്പനോട് വിവരം ചെന്ന് പറയുമെന്നും തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുമെന്നും പറയുന്നു. മാര്‍ച്ച് 10ന് ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും പുറത്താക്കുകയും ചെയ്തിട്ടുണ്ട്.

അതിന് ശേഷം പ്രശ്നം പരിഹരിക്കാന്‍ മറ്റ് കുടുംബാംഗങ്ങള്‍ അനേകര്‍ ഇടപെട്ടെങ്കിലും തന്നെ തിരിച്ചു കൊണ്ടുപോകാന്‍ ഭര്‍ത്താവിന്റെ കുടുംബം സമ്മതിക്കുന്നില്ലെന്നും ഇവരുടെ പരാതിയില്‍ പറയുന്നു. പോലീസില്‍ പരാതി നല്‍കുന്നതിന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

Related posts

Leave a Comment