മൂ​ന്നാ​ർ മ​ണ്ണി​ടി​ച്ചി​ൽ: പ​ത്ത് പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി;ഹൈ​റേഞ്ച് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ര​ണ്ട് പേ​രു​ടെ നി​ല ഗു​രു​ത​രം

മൂ​ന്നാ​ർ: മൂ​ന്നാ​ർ ക​ണ്ണ​ൻ ദേ​വ​ൻ പ്ലാ​ന്‍റേ​ഷ​ന്‍റെ രാ​ജ​മ​ല പെ​ട്ടി​മു​ടി ഡി​വി​ഷ​നി​ലെ ല​യ​ത്തി​ന് മു​ക​ളി​ൽ ഇ​ടി​ഞ്ഞു​വീ​ണ മ​ണ്ണി​ന​ട​യി​ൽ​നി​ന്നും പ​ത്ത് പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. ഇ​വ​രെ ടാ​റ്റ ഹൈ​റേഞ്ച് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​ൽ ര​ണ്ട് പേ​രു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് വി​വ​രം.

നാ​ല് പേ​ർ മ​രി​ച്ച​താ​യി വി​വ​രം ല​ഭി​ച്ച​താ​യി ദേ​വി​കു​ളം ത​ഹ​സി​ൽ​ദാ​ർ ജി​ജി കു​ന്ന​പ്പ​ള്ളി പ​റ​ഞ്ഞു. മ​ണ്ണി​ടി​ച്ചി​ലി​ൽ നാ​ല് ല​യ​ങ്ങ​ളാ​ണ് ത​ക​ർ​ന്ന​ത്.

83 പേ​ർ ല​യ​ത്തി​ലു​ണ്ടാ​യി​രു​ന്ന​താ​യാ​ണ് പ്രാ​ഥ​മി​ക വി​വ​രം. പ്ര​ദേ​ശ​ത്ത് ര​ക്ഷ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പോ​ലീ​സും അ​ഗ്നി​ശ​മ​ന​സേ​ന​യും സ്ഥ​ല​ത്തേ​യ്ക്ക് തി​രി​ച്ചി​രു​ന്നു. ആ​ല​പ്പു​ഴ, തൃ​ശൂ​ർ ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള എ​ൻ​ഡി​ആ​ർ​എ​ഫ് സം​ഘ​വും സ്ഥ​ല​ത്തേ​യ്ക്ക് തി​രി​ച്ചി​ട്ടു​ണ്ട്.

മൂ​ന്നാ​ർ-​രാ​ജ​മ​ല റോ​ഡി​ലെ പെ​രി​യ​വ​ര പാ​ലം ഒ​ലി​ച്ചു പോ​യ​താ​ണ് വ​ലി​യ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു അ​പ​ക​ടം.

Related posts

Leave a Comment