മ​ദ്രാ​സ് ഐ​ഐ​ടി​യി​ലെ മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​നി ഫാ​ത്തി​മ ല​ത്തീ​ഫി​ന്‍റെ മ​ര​ണം: സി​ബി​ഐ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

ചെ​ന്നൈ: മ​ദ്രാ​സ് ഐ​ഐ​ടി​യി​ലെ മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​നി ഫാ​ത്തി​മ ല​ത്തീ​ഫി​ന്‍റെ മ​ര​ണ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം തു​ട​ങ്ങി. മൂ​ന്ന് ദി​വ​സം മു​ൻ​പാ​ണ് കേ​സ് സി​ബി​ഐ ഏ​റ്റെ​ടു​ത്ത​ത്. ത​മി​ഴ്‌​നാ​ട് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് സി​ബി​ഐ​ക്ക് കൈ​മാ​റി.

ഐ​ഐ​ടി പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ അ​ഖി​ലേ​ന്ത്യാ ത​ല​ത്തി​ൽ ഒ​ന്നാം റാ​ങ്ക് നേ​ടി​യ ഫാ​ത്തി​മ​യെ ന​വം​ബ​ർ ഒ​മ്പ​തി​നാ​ണ് ഹോ​സ്റ്റ​ലി​ൽ ജീവനൊടുക്കിയ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഫാ​ത്തി​മ​യു​ടേ​ത് അ​സ്വാ​ഭാ​വി​ക മ​ര​ണ​മാ​ണെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്.

Related posts