മ​ദ്രാ​സ് ഐ​ഐ​ടി​യി​ലെ മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​നി ഫാ​ത്തി​മ ല​ത്തീ​ഫി​ന്‍റെ മ​ര​ണം: സി​ബി​ഐ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

ചെ​ന്നൈ: മ​ദ്രാ​സ് ഐ​ഐ​ടി​യി​ലെ മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​നി ഫാ​ത്തി​മ ല​ത്തീ​ഫി​ന്‍റെ മ​ര​ണ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം തു​ട​ങ്ങി. മൂ​ന്ന് ദി​വ​സം മു​ൻ​പാ​ണ് കേ​സ് സി​ബി​ഐ ഏ​റ്റെ​ടു​ത്ത​ത്. ത​മി​ഴ്‌​നാ​ട് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് സി​ബി​ഐ​ക്ക് കൈ​മാ​റി. ഐ​ഐ​ടി പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ അ​ഖി​ലേ​ന്ത്യാ ത​ല​ത്തി​ൽ ഒ​ന്നാം റാ​ങ്ക് നേ​ടി​യ ഫാ​ത്തി​മ​യെ ന​വം​ബ​ർ ഒ​മ്പ​തി​നാ​ണ് ഹോ​സ്റ്റ​ലി​ൽ ജീവനൊടുക്കിയ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഫാ​ത്തി​മ​യു​ടേ​ത് അ​സ്വാ​ഭാ​വി​ക മ​ര​ണ​മാ​ണെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്.

Read More

 ഐ​ഐ​ടി വി​ദ്യാ​ര്‍​ഥി ഫാ​ത്തി​മാ ല​ത്തീ​ഫിന്‍റെ ആത്മഹത്യ; സമഗ്രാന്വേഷണം വേണമെന്ന് ബിജെപി

കൊ​ല്ലം: കൊ​ല്ലം സ്വ​ദേ​ശി​നി​യാ​യ ചെ​ന്നൈ ഐ​ഐ​ടി വി​ദ്യാ​ര്‍​ഥി ഫാ​ത്തി​മാ ല​ത്തീ​ഫ് ആ​ത്മ​ഹ​ത്യ ചെ​യ്യാ​ന്‍ ഇ​ട​യാ​ക്കി​യ സാ​ഹ​ച​ര്യ​വും മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റു​കാ​ര്യ​ങ്ങ​ളും സ​മ​ഗ്ര​മാ​യി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും കു​റ്റ​ക്കാ​ര്‍​ക്ക് എ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ബി​ജെ​പി സം​സ്ഥാ​ന​ട്ര​ഷ​റ​ര്‍ എം.​എ​സ്. ശ്യാം​കു​മാ​ര്‍ ത​മി​ഴ്‌​നാ​ട് സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. അ​ന്ത​രി​ച്ച ഫാ​ത്തി​മ​യു​ടെ വീ​ട്ടി​ലെ​ത്തി കു​ടും​ബാം​ഗ​ങ്ങ​ളെ ആ​ശ്വ​സി​പ്പി​ച്ച​ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ള്‍​ക്കും ബ​ന്ധു​ക്ക​ള്‍​ക്കും ഉ​ണ്ടാ​യി​രി​ക്കു​ന്ന സം​ശ​യ​ങ്ങ​ള്‍ ദൂ​രീ​ക​രി​ക്ക​പ്പെ​ട​ണം. മി​ടു​ക്ക​രാ​യ വി​ദ്യാ​ര്‍​ഥി​ക​ള്‍ ശോ​ഭ​ന​മാ​യ ഭാ​വി ല​ക്ഷ്യ​മി​ട്ടാ​ണ് ഐ​ഐ​ടി പോ​ലു​ള്ള ഉ​ന്ന​ത സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പ്ര​വേ​ശ​നം നേ​ടു​ന്ന​ത്. അ​തി​നാ​ല്‍ ത​ന്നെ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന എ​ല്ലാ ആ​രോ​പ​ണ​ങ്ങ​ളെ​യും സം​ബ​ന്ധി​ച്ച് സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ഉ​ണ്ടാ​ക​ണം. അ​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ കേ​ന്ദ്ര മാ​ന​വ​വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വീ​ക​രി​ക്കാ​ന്‍ ബി​ജെ​പി സം​സ്ഥാ​ന​നേ​തൃ​ത്വം സ​മ്മ​ര്‍​ദ്ദം ചെ​ലു​ത്തു​മെ​ന്നും അ​ദ്ദേ​ഹം ഫാ​ത്തി​മ​യു​ടെ ബ​ന്ധു​ക്ക​ള്‍​ക്ക് ഉ​റ​പ്പു​ന​ല്‍​കി.ബി​ജെ​പി ഇ​ര​വി​പു​രം മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് എ.​ജി. ശ്രീ​കു​മാ​ര്‍, ഏ​രി​യ പ്ര​സി​ഡ​ന്റ് വി​ജ​യ​കു​മാ​ര്‍, സെ​ക്ര​ട്ട​റി ഷാ​ജി,…

Read More

ഫാത്തിമയുടെ മരണത്തിൽ ആഭ്യന്തര അന്വേഷണമില്ലെന്ന് ഐഐടി; നിലപാടിന്‍റെ കാരണം ഇങ്ങനെ

ചെന്നൈ: ഫാത്തിമ ലത്തീഫിന്‍റെ മരണത്തിൽ ആഭ്യന്തര അന്വേഷണം നടത്തില്ലെന്ന് മദ്രാസ് ഐഐടി വ്യക്തമാക്കി. ഈ ആവശ്യം ഉന്നയിച്ച് വിദ്യാർഥികൾ സമർപ്പിച്ച പരാതിക്ക് ഇ മെയിൽ വഴിയാണ് ഐഐടി മറുപടി നൽകിയത്. വിദ്യാർഥിനിയുടെ മരണത്തിൽ നിലവിൽ പോലീസ് അന്വേഷണം നടക്കുകയാണ്. അതിനാൽ ആഭ്യന്തര അന്വേഷണം എന്ന ആവശ്യം പരിഗണിക്കാൻ കഴിയില്ലെന്നാണ് ഐഐടിയുടെ നിലപാട്. അതേസമയം ആഭ്യന്തര അന്വേഷണം ആവശ്യപ്പെട്ട് വിദ്യാർഥികൾ ഐഐടി കാമ്പസിൽ നടത്തുന്ന നിരാഹാര സമരം തുടരുകയാണ്. ഇന്ന് രാവിലെയാണ് ഗവേഷക വിഭാഗത്തിലെ രണ്ടു വിദ്യാർഥികൾ സമരം തുടങ്ങിയത്. ആവശ്യം അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്ന് വിദ്യാർഥികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ തമിഴ്നാട്ടിലെ കോളജ് വിദ്യാർഥികളും ഐഐടി വിദ്യാർഥികളുടെ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച ചെന്നൈയിലെ വള്ളുവർക്കോട്ടത്ത് വിദ്യാർഥികൾ പ്രതിഷേധ പ്രകടനം നടത്തും. എസ്എഫ്ഐ അടക്കമുള്ള വിദ്യാർഥി സംഘടനകളും ഐഐടി സമരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

Read More