ഫേ​സ്ബു​ക്ക് പ്രണയം ! പി​ഞ്ചു കു​ട്ടി​ക​ളെ ഉ​പേ​ക്ഷി​ച്ചു മു​ങ്ങി​യ യു​വ​തി​യും കാ​മു​ക​നും റി​മാ​ൻ​ഡി​ൽ

കൂ​ത്തു​പ​റ​മ്പ്: ര​ണ്ടു പി​ഞ്ചു​കു​ട്ടി​ക​ളെ ഉ​പേ​ക്ഷി​ച്ചു മു​ങ്ങി​യ യു​വ​തി​യും കാ​മു​ക​നും റി​മാ​ൻ​ഡി​ൽ. ക​തി​രൂ​ർ പു​ല്യോ​ട്ടെ മോ​നി​ഷ (27)യാ​ണു സെ​ൻ​ട്ര​ൽ പൊ​യി​ലൂ​രി​ലെ ഷ​ലി​നി​ന്‍റെ (27) കൂ​ടെ ഒ​ളി​ച്ചോ​ടി​യ​ത്.

ഫേ​സ്ബു​ക്ക് വ​ഴി​യാ​യി​രു​ന്നു ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​യ​ത്. ഈ ​മാ​സം 31 ന് ​രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. മോ​നി​ഷ​ക്ക് ആ​റും എ​ട്ടും വ​യ​സു​ള്ള ര​ണ്ടു കു​ട്ടി​ക​ളു​ണ്ട്.

മോ​നി​ഷ​യു​ടെ ഭ​ർ​ത്താ​വി​ന്‍റെ പ​രാ​തി പ്ര​കാ​രം ബാ​ല​പീ​ഡ​ന നി​യ​മ​പ്ര​കാ​ര​മാ​ണു ക​തി​രൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ത​ല​ശേ​രി എ​സി​ജെ​എം കോ​ട​തി ഇ​രു​വ​രേ​യും റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment