പെരിയാറിലെ വെള്ളത്തിനൊപ്പം സെൽഫി; കാഴ്ച തടഞ്ഞ് പാ​ല​ത്തി​ൽ പോലീസിന്‍റെ തുണിമറ

ആ​ലു​വ: പെ​രി​യാ​റി​ലൂടെ വെള്ളം ഒഴുകുന്നതിന്‍റെ സെൽഫി പകർത്താനുള്ള ആൾതിരക്കിൽ ഗതാഗതം താറുമാറയതോടെ ആ​ലു​വ മാ​ർ​ത്താ​ണ്ഡ​വ​ർ​മ്മ പാ​ല​ത്തി​ൽ പോലീസ് തുണിമറ സൃഷ്ടിച്ചു.

ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന​ത് കാ​ണാ​ൻ ആ​ലു​വ മാ​ർ​ത്താ​ണ്ഡ​വ​ർ​മ്മ പാ​ല​ത്തി​ൽ വാ​ഹ​നങ്ങൾ നി​റു​ത്തി​യതാണ് ഗാതഗത കു​രു​ക്കി​ന് ഇ​ട​യാ​ക്കിയത്. ഇ​തേ​ത്തു​ട​ർ​ന്ന് പോ​ലീ​സ് പാ​ല​ത്തിന്‍റെ തൂ​ണു​ക​ളി​ൽ തു​ണി ഉ​പ​യോ​ഗി​ച്ച് പെ​രി​യാ​റി​ലെ കാ​ഴ്‌​ച മ​റ​യ്ക്കുകയായിരുന്നു.

പെ​രി​യാ​റി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തോ​ടെ പാ​ല​ത്തി​ൽ വാ​ഹ​ന​ത്തി​ന്‍റെ വേ​ഗ​ത കു​റ​ച്ചും മൊ​ബൈ​ലി​ൽ ചി​ത്രം പ​ക​ർ​ത്തി​യു​മാ​ണ് യാ​ത്ര​ക്കാ​ർ പ്ര​ശ്‌​നം സൃ​ഷ്ടി​ച്ച​ത്.

സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​നം വെ​ള്ള​പ്പൊ​ക്കം കാ​ണാ​ൻ പാ​ല​ത്തി​ലേ​ക്ക് വ​ന്നു. അ​പ​ക​ട സാ​ധ്യ​ത മു​ന്നി​ൽ ക​ണ്ട് രാ​വി​ലെ ത​ന്നെ ആ​ലു​വ കൊ​ട്ടാ​ര​ക്ക​ട​വി​ൽ നി​ന്നും മ​ണ​പ്പു​റ​ത്തേ​ക്കു​ള്ള ന​ട​പ്പാ​ലം പൊ​ലീ​സ് വ​ടം ഉ​പ​യോ​ഗി​ച്ച് അ​ട​ച്ചു കെ​ട്ടി​യി​രു​ന്നു.

Related posts