43 വി​ദ്യാ​ര്‍​ഥി​ക​ളു​ടെ തി​രോ​ധാ​ന​ത്തെ​ക്കു​റി​ച്ച് പോ​സ്റ്റി​ട്ടു; മ​ണി​ക്കൂ​റു​ക​ള്‍​ക്ക​കം മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ കൊ​ല്ല​പ്പെ​ട്ടു

മെ​ക്‌​സി​കോ സി​റ്റി: 43 വി​ദ്യാ​ര്‍​ഥി​ക​ളു​ടെ തി​രോ​ധാ​ന​ത്തെ​ക്കു​റി​ച്ച് സാ​മൂ​ഹി​ക ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പോ​സ്റ്റി​ട്ട് മ​ണി​ക്കൂ​റു​ക​ള്‍​ക്ക​കം മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ കൊ​ല്ല​പ്പെ​ട്ടു. തെ​ക്ക​ന്‍ മെ​ക്‌​സി​ക്കോ​യി​ല്‍ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം.

ഫ്രെ​ഡി​ഡ് റോ​മ​ന്‍ എ​ന്ന മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നാ​ണ് വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ട​ത്. മെ​ക്‌​സി​ക്കോ​യി​ലെ ചി​ല്‍​പാ​ന്‍​സിം​ഗോ ന​ഗ​ര​ത്തി​ലാ​ണ് അ​ദ്ദേ​ഹ​ത്തെ സ്വ​ന്തം കാ​റി​നു​ള്ളി​ല്‍ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

മെ​ക്‌​സി​ക്ക​ന്‍ ച​രി​ത്ര​ത്തി​ലെ ഏറ്റ​വും വ​ലി​യ മ​നു​ഷ്യാ​വ​കാ​ശ ദു​ര​ന്ത​ത്തെ​ക്കു​റി​ച്ച് പ​രാ​മ​ര്‍​ശി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പോ​സ്റ്റ്.

2014ല്‍ ​ഗ​രേ​രോ ന​ഗ​ര​ത്തി​ല്‍​വ​ച്ച് ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​നി​ടെ ബ​സ് ത​ട​ഞ്ഞ വി​ദ്യാ​ര്‍​ഥി​ക​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. ഇ​വ​രെ പി​ന്നീ​ട് കാ​ണാ​താ​വു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ആ​ഴ്ച സം​ഭ​വ​ത്തെ രാ​ജ്യ​ത്തെ ട്രൂ​ത്ത് ക​മ്മീ​ഷ​ന്‍ സ്റ്റേ​റ്റ് ക്രൈ​മാ​യി പ്ര​ഖ്യാ​പി​ച്ച​തോ​ടെ​യാ​ണ് വി​ഷ​യം വീ​ണ്ടും ച​ര്‍​ച്ച​യാ​യ​ത്.

ട്രൂ​ത്ത് ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് പ്ര​സി​ദ്ധീ​ക​രി​ച്ച​തി​ന് പി​ന്നാ​ലെ മു​ന്‍ അ​റ്റോ​ണി ജ​ന​റ​ല്‍ ജീ​സ​സ് മു​റി​ല്ലോ ക​രം അ​ട​ക്ക​മു​ള്ള​വ​ര്‍ അ​റ​സ്റ്റി​ലാ​യി​രു​ന്നു.

സൈ​ന്യ​ത്തി​ലെ​യും പോ​ലീ​സി​ലെ​യും നി​ര​വ​ധി ഉ​ന്ന​ത​ര്‍​ക്കെ​തി​രെ കേ​സി​ല്‍ അ​റ​സ്റ്റ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സ്‌​റ്റേ​റ്റ് ക്രൈം ​വി​ത്തൗ​ട്ട് ചാ​ര്‍​ജിം​ഗ് ദ ​ബോ​സ് എ​ന്ന ത​ല​ക്കെ​ട്ടി​ല്‍ ഫ്രെ​ഡി​ഡ് റോ​മ​ന്‍ പോ​സ്റ്റി​ട്ട​ത്. പോ​സ്റ്റി​ട്ട് മ​ണി​ക്കൂ​റു​ക​ള്‍​ക്ക​ക​മാ​ണ് അ​ദ്ദേ​ഹം കൊ​ല്ല​പ്പെ​ട്ട​ത്.

Related posts

Leave a Comment