സ്കൂളിൽ വീട്ടുകാർ തമ്മിത്തല്ലുന്നത് കണ്ടിട്ടുണ്ടോ? കേട്ടാൽ ഞെട്ടണ്ട അത്തരത്തിലൊരു സംഭവമാണ് അർക്കാൻസാസിലെ വെസ്റ്റ് മെംഫിസിലെ ഫോക്ക് എലിമെന്ററി സ്കൂളിൽ നടന്നത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ആദ്യം കുറച്ച് സ്ത്രീകൾ തമ്മിൽ വാക്കാൽ കലഹിക്കുന്നതാണ് വീഡിയോയുടെ തുടക്കം. എന്നാൽ, പിന്നീടത് അവരുടെ കൈയിൽ നിന്നും വിട്ടു പോയി. രണ്ട് പുരുഷന്മാർ ഇതിൽ ഇടപെടാനായി എത്തിയെങ്കിലും അധികം വൈകാതെ അവരും ഈ സംഘർഷത്തിന്റെ ഭാഗമായി മാറുകയാണ്.
ഒരു സ്ത്രീയുടെ വിഗ് വലിച്ച് പറിച്ച് എറിയുന്നതും, ഒരു പുരുഷന്റെ ഷർട്ട് വലിച്ചു കീറുന്നതും വീഡിയോയിൽ കാണാം. ഇതെല്ലാം കണ്ടു നിൽക്കുന്ന കുട്ടികൾ ഭയക്കുന്നതും വീഡിയോയിൽ നമുക്ക് കാണാൻ സാധിക്കും.
വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റ് ചെയ്തത്. ഒരിക്കലും പൊറുക്കാൻ പാടില്ലാത്ത കാര്യമാണ് രക്ഷിതാക്കളിൽ നിന്നും ഉണ്ടായിരിക്കുന്നത്. ഇത്തരം പ്രവൃത്തികൾ ഒരുതരത്തിലും വച്ചുപൊറുപ്പിക്കാൻ പാടില്ലന്നും അവർ പറഞ്ഞു.