ഇതരസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മ​ന്തു​രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ;ഏ​ഴു​പേ​രി​ൽ മൈ​ക്രോ ഫൈ​ലേ​റി​യ വി​ര​ക​ളു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി


അ​യ്യ​ന്തോ​ൾ (തൃശൂർ): ഒ​ള​രി​ക്ക​ര എ​ൽ​ത്തു​രു​ത്ത് മേ​ഖ​ല​യി​ൽ താ​മ​സി​ക്കു​ന്ന ഇതരസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​യ ഏ​ഴു​പേ​ർ​ക്ക് മ​ന്തു രോ​ഗ​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി.

ഇ​തേതു​ട​ർ​ന്ന് മ​ന്തു​രോ​ഗ നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജി​ല്ല വെ​ക്ട​ർ ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഈ ​മേ​ഖ​ല​യി​ൽ ഉൗ​ർ​ജി​ത​മാ​ക്കി. ഈ ​മേ​ഖ​ല​യി​ൽ ര​ക്ത​പ​രി​ശോ​ധ​ന​യ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ വ്യാ​പ​ക​മാ​ക്കി​യി​ട്ടു​ണ്ട്.

എ​ൽ​ത്തു​രു​ത്ത് ഭാ​ഗ​ത്ത് താ​മ​സി​ക്കു​ന്ന ഇതര​സം​സ്ഥാ​ന​ക്കാ​രെ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ക്യൂ​ല​ക്സ് വി​ഭാ​ഗ​ത്തി​ൽ പെ​ട്ട പെ​ണ്‍​കൊ​തു​കു​ക​ൾ വ്യാ​പ​ക​മാ​യി പ​ര​ത്തു​ന്ന മൈ​ക്രോ ഫൈ​ലേ​റി​യ വി​ര​ക​ളു​ടെ സാ​ന്നി​ധ്യം ഇ​വ​രു​ടെ ര​ക്ത​സാ​ന്പി​ളു​ക​ളി​ൽ ക​ണ്ടെ​ത്തി​യ​ത്.

തു​ട​ർ​ന്ന് രാ​ത്രി എ​ട്ടു മു​ത​ൽ പ​ത്ത​ര വ​രെ വി​വി​ധ വീ​ടു​ക​ളി​ൽ മെ​ഡി​ക്ക​ൽ സം​ഘ​മെ​ത്തി വീ​ട്ടു​കാ​രു​ടെ ര​ക്ത​പ​രി​ശോ​ധ​ന​ക്ക് ആ​വ​ശ്യ​മാ​യ ര​ക്ത​സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ച്ചു.

ഒ​ള​രി, എ​ൽ​ത്തു​രു​ത്ത്, ചേ​റ്റു​പു​ഴ റോ​ഡ്, ക​ട​വാ​രം റോ​ഡ്, നി​യോ ബാ​ർ പ​രി​സ​രം, ശി​വ​രാ​മ​പു​രം കോ​ള​നി, ക​ണ്ണ​പു​രം, അ​ന്പാ​ടി​ക്കു​ളം റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലെ വീ​ടു​ക​ളി​ലാ​ണ് ര​ക്ത​പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

രാ​ത്രി​യി​ൽ 25ഓ​ളം ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രാ​ണ് ര​ക്ത​സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ക്കാ​ൻ വീ​ടു​ക​ൾ തോ​റും ക​യ​റി​യി​റ​ങ്ങി​യ​ത്. വീ​ടു​ക​ളി​ലെ എ​ല്ലാ അം​ഗ​ങ്ങ​ളു​ടേ​യും ര​ക്ത​സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്‍റെ പ​രി​ശോ​ധ​നാ​ഫ​ല​മ​റി​യാ​ൻ ഒ​ന്ന​ര ആ​ഴ്ച​യെ​ടു​ക്കും.

Related posts

Leave a Comment