തനിക്ക് മാസങ്ങളോളം നേരിടേണ്ടി വന്ന ഇൻസോമിനിയെക്കുറിച്ച് തുറന്ന് പറഞ്ഞ് ബോളിവുഡ് താരം കൽക്കി കൊച്‌ലിൻ

ജി​വ​ത​ത്തി​ലെ ഏ​റ്റ​വും സ​ങ്ക​ടം നി​റ​ഞ്ഞ ഘ​ട്ട​ത്തെ​കു​റി​ച്ചു​ള്ള വെ​ളി​പെ​ടു​ത്ത​ലു​മാ​യി ക​ൽ​ക്കി കൊ​ച്‌​ലി​ൻ. ത​നി​ക്കേ​റ്റ മാ​ന​സി​കാ​ഘാ​ത്തെ​കു​റി​ച്ച് ക​ൽ​ക്കി തു​റ​ന്നു പ​റ​ഞ്ഞു. മാ​സ​ങ്ങ​ളോ​ളം ഉ​റ​ക്ക​മി​ല്ലാ​യ്മ​യി​ലേ​ക്ക് ആ ​ബ​ന്ധ​ത്തി​ന്‍റെ ത​ക​ർ​ച്ച ത​ന്നെ കൊ​ണ്ടെ​ത്തി​ച്ച​തെ​ന്നും താ​രം പ​റ​ഞ്ഞു. ഒ​രു പോ​ഡ്‌​കാ​സ്റ്റി​ൽ സം​സാ​രി​ക്ക​വെ​യാ​ണ് താ​ര​ത്തി​ന്‍റെ തു​റ​ന്നു​പ​റ​ച്ചി​ൽ.

ആ ​വേ​ർ​പി​രി​യ​ലി​നെ തു​ട​ർ​ന്ന് മാ​സ​ങ്ങ​ളോ​ളം തു​ട​ർ​ച്ച​യാ​യി ഞാ​ൻ ഇ​ൻ​സോം​നി​യ അ​നു​ഭ​വി​ച്ചി​രു​ന്നു. എ​ത്ര​ത്തോ​ളം മാ​ന​സി​ക​മാ​യ പ്ര​ശ്‌​ന​മാ​ണ് അ​തെ​ന്ന് ഞാ​ൻ മ​ന​സി​ലാ​ക്കി. എ​നി​ക്ക് ഉ​റ​ങ്ങാ​ൻ ക​ഴി​ഞ്ഞി​ല്ല. പു​ല​ർ​ച്ചെ ര​ണ്ട് മ​ണി​ക്കും മൂ​ന്ന് മ​ണി​ക്കും ഞാ​ൻ ഉ​ണ​രു​മാ​യി​രു​ന്നു. എ​ന്നി​ട്ട് ഗി​റ്റാ​ർ വാ​യി​ക്കു​ക​യോ മ​റ്റെ​ന്തെ​ങ്കി​ലും ചെ​യ്യു​ക​യോ ചെ​യ്യും. കാ​ര​ണം ഉ​റ​ക്ക​ത്തി​ലേ​ക്ക് തി​രി​കെ പോ​കാ​ൻ എ​നി​ക്ക് മ​റ്റ് വ​ഴി​ക​ളു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് ക​ൽ​ക്കി കൊ​ച്‌​ലി​ൻ പ​റ​ഞ്ഞു.

ജോ​ലി ചെ​യ്തി​രു​ന്ന ദി​വ​സ​ങ്ങ​ളി​ൽ, താ​ൻ സ്വ​പ്ന​ത്തി​ലാ​ണോ അ​തോ ഉ​ണ​ർ​ന്നി​രി​ക്കു​ക​യാ​ണോ എ​ന്നൊ​ന്നും മ​ന​സി​ലാ​യി​ല്ലെ​ന്നും ആ​കെ​മൊ​ത്തം ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​യി​രു​ന്നു എ​ന്നും ക​ൽ​ക്കി പ​റ​ഞ്ഞു.
അ​തേ​സ​മ​യം ആ​രോ​ടൊ​പ്പ​മു​ള്ള ബ്രേ​ക്ക​പ്പാ​ണ് ത​നി​ക്ക് ഇ​ൻ​സോം​നി​യ സ​മ്മാ​നി​ച്ച​ത് എ​ന്ന് ക​ൽ​ക്കി വ്യ​ക്ത​മാ​ക്കി​യി​ല്ല. എ​ന്നാ​ൽ ആ ​വേ​ർ​പി​രി​യ​ൽ ത​ന്‍റെ ദൈ​നം​ദി​ന ജീ​വി​ത​ത്തി​ൽ വൈ​കാ​രി​ക​മാ​യി വ​ലി​യ സ്വാ​ധീ​ന​മു​ണ്ടാ​ക്കി​യെ​ന്ന് താ​രം വ്യ​ക്ത​മാ​ക്കി. ബാ​ല്യ​കാ​ല​ത്ത് മാ​താ​പി​താ​ക്ക​ളു​ടെ വേ​ർ​പി​രി​യ​ല​ട​ക്ക​മു​ള്ള അ​നു​ഭ​വ​ങ്ങ​ളാ​ണ് ബ​ന്ധ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ത​ന്‍റെ കാ​ഴ്ച​പ്പാ​ടു​ക​ളെ രൂ​പ​പ്പെ​ടു​ത്തി​യ​തെ​ന്ന് ക​ൽ​ക്കി മു​മ്പ് പ​റ​ഞ്ഞി​ട്ടു​ണ്ട്.

Related posts

Leave a Comment