ഹൈദരാബാദ്: വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്നമൂന്ന് വയസുകാരിയെ തെരുവുനായക്കൂട്ടം കടിച്ചു കൊന്നു. തെലുങ്കാനയിലെ പെദ്ദപ്പള്ളിയിൽ ദിവ്യ ബെഹ്റാണ് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ മരിച്ചത്.
നായ്ക്കൾ കുട്ടിയുടെ കഴുത്തിന് കടിച്ചു പിടിച്ച് സമീപത്തെ വയലിലേയ്ക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. കരച്ചിൽ കേട്ട് നാട്ടുകാർ ഓടിയെത്തി കുട്ടിയെ രക്ഷിച്ചെങ്കിലും ദിവ്യക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവ സ്ഥലത്ത് തന്നെ കുട്ടി മരിക്കുകയും ചെയ്തു.
വർദ്ധിച്ചുവരുന്ന തെരുവുനായ ശല്യം നിയന്ത്രിക്കാൻ നഗരസഭ അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
