കൊച്ചി: വോട്ട് ചെയ്ത ശേഷം വിരലിൽ പുരട്ടിയ മഷി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായെന്ന് യുവാവിന്റെ പരാതി. പള്ളുരുത്തി സ്വദേശി സനൽ ബാബുവാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതിയുമായി ജില്ലാ കളക്ടറെ സമീപിച്ചത്.
മഷി തേച്ച് ദിവസങ്ങൾക്കു ശേഷം തൊലിയടർന്നതായി പരാതിയിൽ പറയുന്നു. സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും മരുന്ന് ഇല്ലാത്തതിനാൽ പുറത്തു നിന്നുവാങ്ങാൻ നിർദേശിക്കുകയായിരുന്നു.
വോട്ടിംഗിനു ശേഷം തനിക്കുണ്ടായ ആരോഗ്യപ്രശ്നം ചികിത്സിക്കുന്നതിന് സഹായം വേണമെന്നും നഷ്ടപരിഹാരം നൽകണമെന്നും സനൽ ആവശ്യപ്പെട്ടു.
