ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ തീ​പി​ടിത്തം; ഒന്നര ലക്ഷത്തിന്‍റെ നഷ്ടം; ആശുപത്രിയിലെ ഫ​യ​ർ യൂ​ണി​റ്റു​ക​ൾ പ​ല​തും പ്ര​വ​ർ​ത്തന രഹിതം


അ​മ്പ​ല​പ്പു​ഴ: ആ​ശു​പ​ത്രി​യി​ലെ അ​ട​ച്ചി​ട്ടി​രു​ന്ന മു​റി​യി​ൽ ഉ​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ഒ​ന്ന​ര ല​ക്ഷ​ത്തി​ന്റെ ന​ഷ്ടം. തീ​പി​ടു​ത്ത​ത്തി​ൽ ഫോ​ട്ടോ സ്റ്റാ​റ്റ് മെ​ഷീ​ൻ ക​ത്തി ന​ശി​ച്ചി​രു​ന്നു.

ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ജെ ​ബ്ലോ​ക്കി​ൽ സൂ​പ്ര​ണ്ട് ഓ​ഫീ​സ് ഹാ​ളി​ലെ വ​ട​ക്കേ അ​റ്റ​ത്തു​ള്ള മു​റി​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്‌. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 1.15 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ഷോ​ർ​ട് സ​ർ​ക്യൂ​ട്ട് മൂ​ലം സീ​ലിം​ഗ് ഫാ​നി​ന് തീ​പി​ടി​ച്ച് മു​റി​ക്കു​ള്ളി​ൽ വീ​ണ് ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന പ്ലാ​സ്റ്റി​ക്കു ക​സേ​ര​യി​ലും ഫോ​ട്ടോ​സ്റ്റാ​റ്റ് മെ​ഷി​നി​ലേ​ക്കും തീ ​പ​ട​രു​ക​രു​ക​യാ​യി​രു​ന്നു.

മു​റി​പൂ​ട്ടി ജീ​വ​ന​ക്കാ​ര​ൻ ഊ​ണ് ക​ഴി​ക്കാ​ൻ പോ​യ സ​മ​യ​മാ​യി​രു​ന്നു അ​പ​ക​ടം. ഫാ​ൻ വീ​ണ​തി​ൻെ​റ ശ​ബ്ദ​വും തു​ട​ർ​ന്ന് മു​റി​യി​ൽ നി​ന്നും പു​ക ഉ​യ​രു​ന്ന​തും ക​ണ്ട് തൊ​ട്ട​ടു​ത്ത മു​റി​യി​ലു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​ര​ൻ
ഫ​യ​ർ യൂ​ണി​റ്റ് ചു​മ​ത​ല വ​ഹി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​നെ വി​വ​ര​മ​റി​യി​ച്ചു.

പി​ന്നാ​ലെ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ആ​ശു​പ​ത്രി​യി​ലെ ഇ​ല​ക്ട്രി​ക് വി​ഭാ​ഗം ജീ​വ​ന​ക്കാ​രാ​യ അ​ജി​യും അ​ജീ​ഷും എ​ത്തി മെ​യി​ൻ സ്വി​ച്ചു​ക​ൾ ഓ​ഫ് ചെ​യ്ത് ഫാ​നി​ലെ വൈ​ദ്യു​ത ബ​ന്ധം വേ​ർ​പെ​ടു​ത്തി. തു​ട​ർ​ന്ന് എ​യ്ഡ് പോ​സ്റ്റ് പോ​ലീ​സും സു​ര​ക്ഷ ജീ​വ​ന​ക്കാ​രും ഓ​ഫീ​സ് ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന് തീ ​അ​ണ​ച്ചു.

ഷോ​ർ​ട് സ​ർ​ക്യൂ​ട്ട് ഉ​ണ്ടാ​യ​പ്പോ​ൾ മു​റി അ​ട​ഞ്ഞു​കി​ട​ന്ന​താ​ണ് ഇ​ങ്ങ​നെ​യൊ​രു നാ​ശ​ന​ഷ്ടം ഉ​ണ്ടാ​കാ​ൻ കാ​ര​ണം. മു​റി അ​ട​ഞ്ഞു​കി​ട​ക്കു​മ്പോ​ഴും ഫാ​ൻ പ്ര​വ​ർ​ത്തി​ച്ച​താ​വാം ഫാ​നി​ൽ ഷോ​ർ​ട് സ​ർ​ക്യൂ​ട്ടു​ണ്ടാ​യ​തെ​ന്ന് ഇ​ല​ക്ട്രി​ക് വി​ഭാ​ഗം പ​റ​യു​ന്നു.

എ​ന്നാ​ൽ ഫാ​ൻ ഓ​ഫാ​യി കി​ട​ക്കു​ക​യാ​യി​രു​ന്നെ​ന്നും മു​റി അ​ട​ച്ച് പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി​യ​പ്പോ​ൾ ശ​ബ്ദം കേ​ട്ടെ​ന്നു​മാ​ണ് ജീ​വ​ന​ക്കാ​ര​ൻ പ​റ​യു​ന്നു​ത്.

സം​ഭ​വ​ത്തി​ൻ്റെ നി​ജ സ്ഥി​തി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പെ​ട്ട് അ​മ്പ​ല​പ്പു​ഴ പോ​ലീ​സി​ന് പ​രാ​തി ന​ൽ​കി​യ​താ​യി ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​രാം​ലാ​ൽ പ​റ​ഞ്ഞു. ഫ​യ​ലു​ക​ൾ ഒ​ന്നും ത​ന്നെ ഫോ​ട്ടോ സ്റ്റാ​റ്റ് മു​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ലാ എ​ന്ന് സൂ​പ്ര​ണ്ട് രാം​ലാ​ൽ പ​റ​ഞ്ഞു.

ആ​ശു​പ​ത്രി​യി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള ഫ​യ​ർ യൂ​ണി​റ്റു​ക​ൾ പ​ല​തും പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല. വ​ർ​ഷ​ങ്ങ​ളാ​യി സ്ഥാ​പി​ച്ച പൈ​പ്പു​ക​ളും മ​റ്റും തു​രു​മ്പ​ടി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ അ​ടി​യ​ന്ത​ര​ഘ​ട്ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​പ്പി​ക്കാ​നാ​കാ​ത്ത അ​വ​സ്ഥ​യു​മാ​ണു​ള്ള​ത്.​

Related posts

Leave a Comment