എ​ന്തു​കൊ​ണ്ട് ത​ന്നെ വി​വാ​ഹം ചെ​യ്യു​ന്നി​ല്ല; വി​വാ​ഹാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച വി​ദ്യാ​ർ​ഥി​നി​യെ സ​ഹ​പാ​ഠി സ്വ​യം തീ​കൊ​ളു​ത്തി​യ​ശേ​ഷം കെ​ട്ടി​പ്പി​ടി​ച്ചു

 

മും​ബൈ: വി​വാ​ഹാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഗ​വേ​ഷ​ണ​വി​ദ്യാ​ർ​ഥി സ്വ​യം തീ​കൊ​ളു​ത്തി​യ​ശേ​ഷം സ​ഹ​പാ​ഠി​യാ​യ വി​ദ്യാ​ർ​ഥി​നി​യെ കെ​ട്ടി​പ്പി​ടി​ച്ചു.

ഔ​റം​ഗാ​ബാ​ദി​ലെ ഹ​നു​മാ​ൻ തേ​ക്ഡി​യി​ലെ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സി​ലെ ജ​ന്തു​ശാ​സ്ത്ര ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി​യാ​യ ഗ​ജാ​ന​ൻ മു​ണ്ടെ​യാ​ണ് (30) തീ​കൊ​ളു​ത്തി​യ​ശേ​ഷം സ​ഹ​പാ​ഠി​യാ​യ പൂ​ജാ സാ​ൽ​വേ​യെ (28) കെ​ട്ടി​പ്പി​ടി​ച്ച​ത്.

ഇ​രു​വ​രും പൊ​ള്ള​ലേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. 90 ശ​ത​മാ​ന​ത്തോ​ളം പൊ​ള്ള​ലേ​റ്റ ഗ​ജാ​ന​ൻ മു​ണ്ടെ​യു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. പൂ​ജ സാ​ൽ​വേ​ക്ക് അ​മ്പ​ത് ശ​ത​മാ​ന​ത്തോ​ളം പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ട്. പ​ർ​ഭ​ണി സ്വ​ദേ​ശി​യാ​ണ് ഗ​ജാ​ന​ൻ മു​ണ്ടെ.

ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ ഒ​രു പ്ര​ഫ​സ​റു​ടെ കാ​ബി​നു​ള്ളി​ലാ​യി​രു​ന്നു സം​ഭ​വം. പ്ര​ഫ​സ​റെ കാ​ണാ​നാ​ണ് വി​ദ്യാ​ർ​ഥി​നി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ എ​ത്തി​യ​ത്.

വി​ദ്യാ​ർ​ഥി​നി​യെ പി​ന്തു​ട​ർ​ന്നെ​ത്തി​യ മു​ണ്ടെ പ്ര​ഫ​സ​റു​ടെ കാ​ബി​നി​ൽ വി​ദ്യാ​ർ​ഥി​നി ക​യ​റി​യ​പ്പോ​ൾ ക​ന്നാ​സി​ൽ ക​രു​തി​യ പെ​ട്രോ​ൾ ഒ​ഴി​ച്ച് സ്വ​യം തീ​കൊ​ളു​ത്തി.

എ​ന്തു​കൊ​ണ്ട് ത​ന്നെ വി​വാ​ഹം ചെ​യ്യു​ന്നി​ല്ലെ​ന്ന് ചോ​ദി​ച്ച് മു​ണ്ടെ വി​ദ്യാ​ർ​ഥി​നി​യെ കെ​ട്ടി​പ്പി​ടി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment