സ്കൂ​ൾ ച​ട​ങ്ങി​ൽ ഉ​ദ്ഘാ​ട​ന അ​വ​സ​രം ന​ഷ്ട​മാ​മായി! പ്ര​ധാ​നാ​ധ്യാ​പ​ക​നെ ത​ല്ലി എം​എ​ൽ​എ

ഹൈ​ദ​രാ​ബാ​ദ്: സ്കൂ​ൾ ച​ട​ങ്ങി​ൽ ഉ​ദ്ഘാ​ട​ന അ​വ​സ​രം ന​ഷ്ട​മാ​യ​തി​ന്‍റെ ദേ​ഷ്യ‌​ത്തി​ൽ പ്ര​ധാ​നാ​ധ്യാ​പ​ക​നെ ഭാ​ര​ത് രാ​ഷ്ട്ര സ​മി​തി(​ബി​ആ​ർ​എ​സ്) എം​എ​ൽ​എ മ​ർ​ദി​ച്ചു.

ഗ​ഡ്‌​വാ​ൽ എം​എ​ൽ​എ കൃ​ഷ്ണ​മോ​ഹ​ൻ റെ​ഡ്ഡി​യാ​ണ് ന​ഗ​ർ​ക​ർ​ണൂ​ൽ ബി​സി വെ​ൽ​ഫേ​ർ ഗു​രു​കു​ൽ സ്കൂ​ൾ അ​ധ്യാ​പ​ക​ൻ വെ​ങ്ക​ട്ട് റെ​ഡ്ഡി​യെ മ​ർ​ദി​ച്ച​ത്.

ചൊ​വ്വാ​ഴ്ച സ്കൂ​ളി​ലെ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ന് ശേ​ഷ​മാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഉ​ദ്ഘാ​ട​ക​നാ​യി നി​ശ്ചി​യി​ച്ചി​രു​ന്ന എം​എ​ൽ​എ പ​രി​പാ​ടി​ക്കെ​ത്താ​ൻ വൈ​കി​യ​തോ​ടെ വേ​ദി​യി​ൽ സ​ന്നി​ഹി​ത​നാ​യി​രു​ന്ന ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ട​ങ്ങ് നി​ർ​വ​ഹി​ച്ചു.

വൈ​കി​യെ​ത്തി​യ എം​എ​ൽ​എ ഈ ​വി​വ​രം അ​റി​ഞ്ഞ​തോ‌​ടെ അ​ധ്യാ​പ​ക​ന്‍റെ മു​ഖ​ത്ത് അ​ടി​ക്കു​ക​യും ഷ​ർ​ട്ടി​ൽ പി​ടി​ച്ച് കൊ​ണ്ട് അ​സ​ഭ്യ​വ​ർ​ഷം ചൊ​രി​യു​ക​യും ചെ​യ്തു.

ച​ട​ങ്ങി​ന്‍റെ സ​മ​യം ത​ന്നോ​ട് കൃ​ത്യ​മാ​യി പ​റ​ഞ്ഞി​രു​ന്നി​ല്ലെ​ന്നും അ​ര മ​ണി​ക്കൂ​ർ വൈ​കി​യെ​ത്തി​യാ​ൽ മ​തി​യെ​ന്ന നി​ർ​ദേ​ശം ന​ൽ​കി ത​ന്നെ വ​ഞ്ചി​ച്ചു​വെ​ന്നും എം​എ​ൽ​എ പി​ന്നീ​ട് വി​ശ​ദീ​ക​ര​ണം ന​ട​ത്തി.

സം​ഭ​വം വി​വാ​ദ​മാ​യ​തോ‌‌​ടെ എം​എ​ൽ​എ​യ്ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ൾ സ​ർ​ക്കാ​രി​ന് പ​രാ​തി ന​ൽ​കി.

Related posts

Leave a Comment