കു​തി​രാ​ൻ ഇ​രു​ന്പു​പാ​ല​ത്തി​ന​രി​കേ  വേ​യ്സ്റ്റ് പേ​പ്പ​റി​നും അ​ട്ട​പ്പെ​ട്ടി​ക്കും തീ​പി​ടി​ച്ചു; ര​ണ്ടു​മ​ണി​ക്കൂ​ർ ഗ​താ​ഗ​തം സ്തം​ഭി​ച്ചു

വ​ട​ക്ക​ഞ്ചേ​രി: ദേ​ശീ​യ​പാ​ത കു​തി​രാ​ൻ ഇ​രു​ന്പു​പാ​ല​ത്തി​നു​സ​മീ​പം ലോ​റി​യി​ൽ​കൊ​ണ്ടു​പോ​യ വേ​യ്സ്റ്റ് പേ​പ്പ​റി​നും അ​ട്ട​പ്പെ​ട്ടി​ക്കും തീ​പി​ടി​ച്ചു. ഇ​തേ​തു​ട​ർ​ന്നു ദേ​ശീ​യ​പാ​ത​യി​ൽ ഇ​ന്നു​രാ​വി​ലെ ര​ണ്ടു​മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം സ്തം​ഭി​ച്ചു. രാ​വി​ലെ ഏ​ഴ​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

വേ​യ്സ്റ്റ് പേ​പ്പ​റു​മാ​യി പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​യി​രു​ന്ന ലോ​റി​യി​ലാ​ണ് തീ​ക​ണ്ട​ത്. ഉ​ട​നേ ഫ​യ​ർ​ഫോ​ഴ്സി​നെ വി​വ​രം അ​റി​യി​ച്ചു തീ​പ​ട​രും​മു​ന്പേ അ​ണ​ച്ചു. ഹൈ​വേ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഒ​രു​വ​ശ​ത്തു​കൂ​ടി വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ട്ടാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.

 

Related posts