കെഎസ്ഇബിയുടെ കുടിശികയില്‍ കുതിപ്പ്; കിട്ടാനുള്ളതു 2645.90 കോടി രൂപ

സി​ജോ പൈ​നാ​ട​ത്ത്

കൊ​ച്ചി: ക​ന​ത്ത ചൂ​ടി​ല്‍ സം​സ്ഥാ​നം വൈ​ദ്യു​തി ക്ഷാ​മ​ത്തി​ലേ​ക്കും നി​ര​ക്കു വ​ര്‍​ധ​ന​വി​ലേ​ക്കും നീ​ങ്ങി​യേ​ക്കു​മെ​ന്ന ആ​ശ​ങ്ക നി​ല​നി​ല്‍​ക്കേ, കെ​എ​സ്ഇ​ബി​ക്ക് ഉ​പ​ഭോ​ക്താ​ക്ക​ളി​ല്‍ നി​ന്നു കു​ടി​ശി​ക ഇ​ന​ത്തി​ല്‍ ല​ഭി​ക്കാ​നു​ള്ള കോ​ടി​ക​ളു​ടെ ക​ണ​ക്കു​ക​ള്‍ പു​റ​ത്ത്. 2018 ഡി​സം​ബ​ര്‍ 31 വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ചു, 2645.90 കോ​ടി രൂ​പ​യാ​ണു വൈ​ദ്യു​തി നി​ര​ക്കി​ലെ കു​ടി​ശി​ക​യാ​യി പി​രി​ഞ്ഞു കി​ട്ടാ​നു​ള്ള​ത്. മു​ന്‍​വ​ര്‍​ഷ​ത്തേ​ക്കാ​ള്‍ 20 ശ​ത​മാ​ന​ത്തി​ല​ധി​കം തു​ക​യു​ടെ വ​ര്‍​ധ​ന​വാ​ണു കു​ടി​ശി​ക​യി​ല്‍ ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.

എ​ക്‌​സ്ട്രാ ഹൈ​ടെ​ന്‍​ഷ​ന്‍, ഹൈ ​ടെ​ന്‍​ഷ​ന്‍ വി​ഭാ​ഗ​ങ്ങ​ളി​ലെ ഉ​പ​ഭോ​ക്താ​ക്ക​ളി​ല്‍ നി​ന്നാ​ണ് കൂ​ടു​ത​ല്‍ തു​ക ല​ഭി​ക്കാ​നു​ള്ള​ത്. ഒ​രു കോ​ടി രൂ​പ​യ്ക്കു മു​ക​ളി​ല്‍ കു​ടി​ശി​ക വ​രു​ത്തി​യി​ട്ടു​ള്ള 240 സ്ഥാ​പ​ന​ങ്ങ​ള്‍ ഈ ​വി​ഭാ​ഗ​ത്തി​ലു​ണ്ട്. ഇ​തി​ല്‍ വി​വി​ധ സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളും ഉ​ള്‍​പ്പെ​ടു​മെ​ന്നു വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ല​ഭി​ച്ച രേ​ഖ​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു.

ബി​നാ​നി സി​ങ്ക് ലി​മി​റ്റ​ഡാ​ണു വൈ​ദ്യു​തി വ​കു​പ്പി​ല്‍ കു​ടി​ശി​ക വ​രു​ത്തി​യി​ട്ടു​ള്ള​വ​രി​ല്‍ മു​മ്പി​ലു​ള്ള​ത്. 63.17 കോ​ടി രൂ​പ​യാ​ണു ബി​നാ​നി സി​ങ്കി​ന് 2018 ഡി​സം​ബ​ര്‍ 31 വ​രെ​യു​ള്ള കു​ടി​ശി​ക. ഇ​തി​ല്‍ 32.47 കോ​ടി രൂ​പ​യു​ടെ കു​ടി​ശി​ക വ്യ​വ​ഹാ​ര ന​ട​പ​ടി​ക​ളി​ലാ​ണ്. നി​ല​വി​ല്‍ പ്ര​വ​ര്‍​ത്ത​ന​മി​ല്ലാ​ത്ത പെ​രു​മ്പാ​വൂ​രി​ലെ ട്രാ​വ​ന്‍​കൂ​ര്‍ റ​യോ​ണ്‍​സി​നു​ണ്ട് 27.97 കോ​ടി രൂ​പ വൈ​ദ്യു​തി കു​ടി​ശി​ക.

വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യു​ടെ വി​വി​ധ പ​ദ്ധ​തി​ക​ളി​ലെ വൈ​ദ്യു​തി ഉ​പ​യോ​ഗ​ത്തി​നു​ള്ള തു​ക ഇ​നി​യും കെ​എ​സ്ഇ​ബി​ക്കു കൊ​ടു​ത്തു തീ​ര്‍​ത്തി​ട്ടി​ല്ല. വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യു​ടെ ആ​ലു​വ​യി​ലെ ജ​ല​ശു​ദ്ധീ​ക​ര​ണ​ശാ​ല​യ്ക്കും അ​നു​ബ​ന്ധ പ​ദ്ധ​തി​ക​ള്‍​ക്കു​മാ​യി 46.15 കോ​ടി​യാ​ണു കു​ടി​ശി​ക​യു​ള്ള​ത്. ചൊ​വ്വ​ര​യി​ലെ ജ​ല​ശു​ദ്ധീ​ക​ര​ണ​ശാ​ല​യ്ക്കു 25.06 കോ​ടി രൂ​പ​യാ​ണു കു​ടി​ശി​ക.

വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യു​ടെ പി​റ​വം, നെ​യ്യാ​റ്റി​ന്‍​ക​ര, മേ​വ​ള്ളൂ​ര്‍, ക​ള​മ​ശേ​രി, വ​ട​യ​മ്പാ​ടി, കോ​ട്ട​യം, അ​രു​വി​ക്ക​ര, മ​ട്ട​ന്നൂ​ര്‍, തി​രു​വ​ല്ല, നെ​ടു​മ​ങ്ങാ​ട്, പ​റ​വൂ​ര്‍, തൃ​ശൂ​ര്‍, വ​ര്‍​ക്ക​ല, പ​ട്ടു​വം, ഷൊ​ര്‍​ണൂ​ര്‍, പ​ള്ളു​രു​ത്തി, അ​ടൂ​ര്‍, തി​രു​വ​ല്ല തു​ട​ങ്ങി​യ ഓ​ഫീ​സു​ക​ളി​ല്‍ നി​ന്നും കെ​എ​സ്ഇ​ബി​ക്കു കോ​ടി​ക​ള്‍ കി​ട്ടാ​നു​ണ്ട്. എ​ക്‌​സ്ട്രാ ഹൈ​ടെ​ന്‍​ഷ​ന്‍ ഉ​പ​ഭോ​ഗം ന​ട​ത്തു​ന്ന ഹി​ന്ദു​സ്ഥാ​ന്‍ മെ​ഷീ​ന്‍ ടൂ​ള്‍​സി​നു 3.99 കോ​ടി രൂ​പ​യു​ടെ കു​ടി​ശി​ക​യു​ണ്ട്. ഇ​തി​ല്‍ 2.78 കോ​ടി രൂ​പ സം​ബ​ന്ധി​ച്ചു വ്യ​വ​ഹാ​രം നി​ല​നി​ല്‍​ക്കു​ന്നു.

എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി 7.08 കോ​ടി രൂ​പ കു​ടി​ശി​ക​യി​ന​ത്തി​ല്‍ കെ​എ​സ്ഇ​ബി​ക്കു ന​ല്‍​ക​ണം. ടാ​റ്റ ടീ ​ലി​മി​റ്റ​ഡ് 10.07 കോ​ടി രൂ​പ​യും കൊ​ര​ട്ടി​യി​ലെ കാ​ര്‍​ബോ​റാ​ണ്ടം യൂ​ണി​വേ​ഴ്‌​സ​ല്‍ 10.52 കോ​ടി​യും കെ​എ​സ്ഇ​ബി​ക്കു ന​ല്‍​കാ​നു​ണ്ടെ​ന്നു കൊ​ച്ചി സ്വ​ദേ​ശി രാ​ജു വാ​ഴ​ക്കാ​ല​ക്കു വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ല​ഭി​ച്ച രേ​ഖ​ക​ളി​ൽ പ​റ​യു​ന്നു.

2017 മാ​ര്‍​ച്ച് 31 വ​രെ 2121.68 കോ​ടി രൂ​പ​യാ​യി​രു​ന്നു വൈ​ദ്യു​തി​വ​കു​പ്പി​നു കു​ടി​ശി​ക​യി​ന​ത്തി​ല്‍ പി​രി​ഞ്ഞു കി​ട്ടാ​നു​ണ്ടാ​യി​രു​ന്ന​ത്. ഇ​താ​ണ് ഇ​പ്പോ​ള്‍ 2645.90 കോ​ടി രൂ​പ​യാ​യി ഉ​യ​ര്‍​ന്ന​ത്. 21 മാ​സം കൊ​ണ്ടു 524.22 കോ​ടി​യാ​ണു കു​ടി​യി​ക​യി​ന​ത്തി​ല്‍ വ​ര്‍​ധി​ച്ച​ത്.

Related posts