ഫസ്റ്റ് ബെൽ മുഴങ്ങും; ക​നാ​ൽ പു​റ​മ്പോ​ക്കി​ലെ കു​ടി​ലി​ൽ പഠന​സൗ​ക​ര്യ​മൊ​രു​ക്കി മാതൃകയായി കോ​ണ്‍​ഗ്ര​സ്


മം​ഗ​ലം​ഡാം: ക​നാ​ൽ പു​റ​ന്പോ​ക്കി​ൽ കു​ടി​ലി​ൽ ക​ഴി​യു​ന്ന കു​ട്ടി​ക​ൾ​ക്ക് ഓ​ണ്‍​ലൈ​ൻ പീ​ന​ത്തി​ന് സൗ​ക​ര്യ​മൊ​രു​ക്കി കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ.​മം​ഗ​ലം​ഡാം പോ​ലീ​സ് സ്റ്റേ​ഷ​ന​ടു​ത്ത് ടാ​ർ​പോ​ളി​ൻ കൊ​ണ്ട് മൂ​ടി​യ കു​ടി​ലി​ലെ നാ​ലു് കു​ട്ടി​ക​ൾ​ക്കാ​ണ് പ്ര​വ​ർ​ത്ത​ക​ർ ടി ​വി വാ​ങ്ങി ന​ൽ​കി മാ​തൃ​ക കാ​ട്ടി​യ​ത്.​

പു​ള്ളോ​കു​ളം ര​തീ​ഷ് സു​നി​ത ദ​ന്പ​തി​ക​ളു​ടെ മ​ക്ക​ളാ​ണ് ഇ​വ​ർ. സ്വ​ന്ത​മാ​യി വീ​ടോ സ്ഥ​ല​മോ ഇ​വ​ർ​ക്കി​ല്ല. വി​ക​സ​നം താ​ഴെ ത​ട്ടി​ലെ​ത്തി എ​ന്ന​വ​കാ​ശ​പ്പെ​ടു​ന്പോ​ഴും അ​ധി​കൃ​ത​രും രാ​ഷ്ട്രി​യ പാ​ർ​ട്ടി​ക​ളും കാ​ണാ​തെ പോ​കു​ന്ന സ്ഥി​തി​യാ​യി​രു​ന്നു ഇ​വ​രു​ടേ​ത്.

അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ൽ പോ​ലും രാ​ഷ്ട്രി​യം കാ​ണു​ന്ന നി​ല​പാ​ടു​ക​ളാ​ണ് ഇ​ത്ത​രം ദ​രി​ദ്ര​കു​ടും​ബ​ങ്ങ​ളെ ക​ഷ്ട്ട​പ്പെ​ടു​ത്തു​ന്ന​തെ​ന്ന ആ​രോ​പ​ണ​മു​ണ്ട്.​

വീ​ട്ടു​ക്കാ​ർ​ക്കാ​യി അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലാ​യി ക​ക്കൂ​സും മ​റ്റു സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​അ​ര​വി​ന്ദാ​ക്ഷ​ൻ മാ​സ്റ്റ​ർ പ​റ​ഞ്ഞു.​

ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​ജി.​എ​ൽ​ദോ കു​ട്ടി​ക​ൾ​ക്ക് ടി ​വി കൈ​മാ​റി. പ​ഞ്ചാ​യ​ത്ത് അം​ഗം ബെ​ന്നി ജോ​സ​ഫ്, കെ.​പ്ര​മോ​ദ്, എം ​പി. അ​രു​ണ്‍, അ​ലി, രാ​ജേ​ഷ്, ശ​ശി​കു​മാ​ർ ,ല​ത്തീ​ഫ് ,മി​ഥു​ൻ, ആ​ദി​ത്ത് കി​ര​ണ്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment