ഇങ്ങനെയൊക്കെ ചെയ്യാമോ? മ​ത്സ്യ​ക്കു​ള​ത്തി​ല്‍ വി​ഷം ക​ല​ര്‍​ത്തി; ച​ത്തു​പൊ​ങ്ങി​യ​ത് 300 കി​ലോ​യോ​ളം മ​ത്സ്യം

15301

കു​റ​വി​ല​ങ്ങാ​ട്: കു​റി​ച്ചി​ത്താ​ന​ത്ത് മ​ത്സ്യ​കൃ​ഷി ന​ട​ത്തി​യി​രു​ന്ന കു​ള​ത്തി​ല്‍ വി​ഷം ക​ല​ര്‍​ത്തി. സാ​മൂ​ഹി​ക​വി​രു​ദ്ധ വി​ള​യാ​ട്ട​ത്തി​ല്‍ വി​ള​വെ​ടു​ക്കാ​റാ​യ മു​ന്നൂ​റ് കി​ലോ​യോ​ളം മ​ത്സ്യം ച​ത്തു. കു​റി​ച്ചാ​ത്താ​നം ആ​ന​ശ്ശേ​രി​ല്‍ പ്ര​കാ​ശ് പാ​ട്ട​ത്തി​നെ​ടു​ത്ത് മ​ത്സ്യ​കൃ​ഷി​ന​ട​ത്തി​യ പാ​റ​മ​ട​യി​ലാ​ണ് സാ​മൂ​ഹി​ക വി​രു​ദ്ധ വി​ള​യാ​ട്ടം.

കു​റി​ച്ചി​ത്താ​നം നെ​ല്ലി​ത്താ​ന​ത്തു​മ​ല​റോ​ഡി​ലെ വെ​ള്ളാ​മ്പേ​ല്‍ പാ​പ്പ​ച്ച​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പാ​റ​മ​ട പാ​ട്ട​ത്തി​നെ​ടു​ത്ത് ര​ണ്ടു​വ​ര്‍​ഷ​മാ​യി പ്ര​കാ​ശ് മ​ത്സ്യ​കൃ​ഷി ന​ട​ത്തി​വ​രി​ക​യാ​ണ്. മ​ത്സ്യ​ഫെ​ഡി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വാ​യ്പ സം​ഘ​ടി​പ്പി​ച്ച് ന​ട​ത്തു​ന്ന മ​ത്സ്യ​കൃ​ഷി​യി​ല്‍ മി​ക​ച്ച​യി​നം മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ച്ച് വ​ള​ർ​ത്തു​ക​യാ​യി​രു​ന്നു. 10 മാ​സ​ത്തോ​ളം വ​ള​ര്‍​ച്ച​യെ​ത്തി​യ​തോ​ടെ വി​ള​വെ​ടു​പ്പ് ന​ട​ത്താ​നി​രി​ക്കു​ക​യാ​യി​രു​ന്നു. ഒ​രു​ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ചി​ട്ടു​ള്ള​താ​യാ​ണ് ക​ണ​ക്കു​കൂ​ട്ട​ല്‍.

മ​ര​ങ്ങാ​ട്ടു​പി​ള്ളി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ച​ത്ത​മ​ത്സ്യ​ങ്ങ​ളു​ടേ​യും പാ​റ​മ​ട​യി​ലെ വെ​ള്ള​ത്തി​ലേ​യും സാ​മ്പി​ള്‍ ശേ​ഖ​രി​ച്ച് രാ​സ​പ​രി​ശോ​ധ​ന​യ്ക്കാ​യി കാ​ക്ക​നാ​ട്ടു​ള്ള ലാ​ബി​ലേ​ക്ക് പോ​ലീ​സ് അ​യ​ച്ചി​ട്ടു​ണ്ട്.

Related posts