‘യു​ക്രെ​യ്ന് ഒ​രു പൈ​സ​പോ​ലും ന​ൽ​കി​ല്ലന്നു ട്രം​പ് പ​റ​ഞ്ഞു’; വെളിപ്പെടുത്തലുമായി ഹം​ഗ​റി പ്ര​ധാ​ന​മ​ന്ത്രി

ബു​ഡാ​പെ​സ്റ്റ്: യു​ക്രെ​യ്‌​ന് ഒ​രു പൈ​സ പോ​ലും ന​ൽ​കി​ല്ലെ​ന്ന് മു​ൻ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പ് ത​ന്നോ​ട് പ​റ​ഞ്ഞ​താ​യി ഹം​ഗ​റി പ്ര​ധാ​ന​മ​ന്ത്രി വി​ക്ട​ർ ഓ​ർ​ബ​ൻ.

“അ​ദ്ദേ​ഹ​ത്തി​ന് വ​ള​രെ വ്യ​ക്ത​മാ​യ കാ​ഴ്ച​പ്പാ​ടു​ണ്ട്, അ​ത് അം​ഗീ​ക​രി​ക്കാ​ൻ പ്ര​യാ​സ​മാ​ണ്. ഒ​ന്നാ​മ​താ​യി, യു​ക്രെ​യ്ൻ-​റ​ഷ്യ യു​ദ്ധ​ത്തി​ൽ അ​ദ്ദേ​ഹം ഒ​രു പൈ​സ പോ​ലും ന​ൽ​കി​ല്ല’. ഓ​ർ​ബ​ൻ പ​റ​ഞ്ഞു.”​അ​മേ​രി​ക്ക​ക്കാ​ർ പ​ണം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ, ഈ ​യു​ദ്ധ​ത്തി​ന് യൂ​റോ​പ്യ​ന്മാ​ർ​ക്ക് മാ​ത്രം പ​ണം ന​ൽ​കാ​ൻ ക​ഴി​യി​ല്ല. അ​ങ്ങ​നെ മാ​ത്ര​മാ​ണ് യു​ദ്ധം അ​വ​സാ​നി​ക്കു​ന്ന​ത്’.

ഓ​ർ​ബ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. ക​ഴി​ഞ്ഞ ദി​വ​സം ഓ​ർ​ബ​നും ട്രം​പും ഫ്ലോ​റി​ഡ​യി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. ഓ​ർ​ബ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തി​ന് ട്രം​പി​നെ യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ വി​മ​ർ​ശി​ച്ചു. റ​ഷ്യ, യു​ക്രെ​യ്ൻ ആ​ക്ര​മി​ച്ച​തി​നു​ശേ​ഷം ക്രെം​ലി​നു​മാ​യി ബ​ന്ധം പു​ല​ർ​ത്തു​ന്ന ഏ​ക യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ നേ​താ​വാ​ണ് ഓ​ർ​ബ​ൻ.

Related posts

Leave a Comment