ന​ദി നി​റ​യെ ച​ത്ത​മീ​നു​ക​ൾ!! സം​ഭ​വി​ച്ച​ത് എ​ന്ത് ? ശ​രി​ക്കും ഭ​യാ​ന​ക​മാ​യ കാ​ഴ്ച​…

ന്യൂ ​സൗ​ത്ത് വെ​യി​ൽ​സ്: ശ​രി​ക്കും ഭ​യാ​ന​ക​മാ​യ കാ​ഴ്ച​യാ​യി​രു​ന്നു അ​ത്. ഓ​സ്ട്രേ​ലി​യ​യി​ലെ ഒ​രു ന​ദി​യി​ൽ ക​ണ്ണെ​ത്താ ദൂ​ര​ത്തോ​ളം മ​ത്സ്യ​ങ്ങ​ൾ ച​ത്തു​പൊ​ങ്ങി​ക്കി​ട​ക്കു​ന്നു.

വെ​ള്ളം​പോ​ലും കാ​ണാ​ത്ത​ത്ര രീ​തി​യി​ലാ​യി​രു​ന്നു ച​ത്ത മീ​നു​ക​ൾ അ​ടി​ഞ്ഞി​രു​ന്ന​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ​യി​ൽ ച​ത്ത​ടി​ഞ്ഞ മ​ത്സ്യ​ങ്ങ​ളു​ടെ മു​ക​ളി​ൽ കൂ​ടി ബോ​ട്ട് നീ​ങ്ങു​ന്ന​തും കാ​ണാ​മാ​യി​രു​ന്നു.

ഓ​സ്ട്രേ​ലി​യ​യി​ലെ മെ​നി​ൻ​ഡീ എ​ന്ന ചെ​റു​പ​ട്ട​ണ​ത്തി​ന​ടു​ത്തു​ള്ള ഡാ​ർ​ലിം​ഗ് ന​ദി​യി​ലാ​ണ് മീ​നു​ക​ളെ കൂ​ട്ട​ത്തോ​ടെ ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഈ ​പ്ര​ദേ​ശ​ത്തു കൂ​ടി ചൂ​ടു​ത​രം​ഗം ക​ട​ന്നു​പോ​യ​തി​നാ​ലാ​ണ് ഇ​ത് സം​ഭ​വി​ച്ച​തെ​ന്നാ​ണ് നി​ഗ​മ​നം. ന്യൂ ​സൗ​ത്ത് വെ​യി​ൽ​സ് സ​ർ​ക്കാ​ർ മീ​നു​ക​ളു​ടെ കൂ​ട്ട​മ​ര​ണം ഒ​ദ്യോ​ഗി​ക​മാ​യി​ത്ത​ന്നെ വെ​ളി​പ്പെ​ടു​ത്തി.

ഡാ​ർ​ലിം​ഗ് ന​ദി​യി​ൽ സ​മീ​പ​കാ​ല​ത്തു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തെ തു​ട​ർ​ന്ന് വി​വി​ധ മ​ത്സ്യ​ങ്ങ​ളു​ടെ എ​ണ്ണം കു​തി​ച്ചു​യ​ർ​ന്നി​രു​ന്നു.

വെ​ള്ളം കു​റ​യു​ക​യും ചൂ​ട് കൂ​ടു​ക​യും ചെ​യ്ത​തോ​ടെ ഓ​ക്സി​ജ​ന്‍റെ അ​ള​വ് കു​റ​ഞ്ഞു മ​ത്സ്യ​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ ച​ത്തു​പൊ​ങ്ങി​യ​താ​കാ​മെ​ന്നു സ​ർ​ക്കാ​രി​ന്‍റെ പ്ര​സ്താ​വ​ന​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

പാ​രി​സ്ഥി​തി​ക​മാ​യി സം​ഭ​വി​ച്ച ആ​ഘാ​തം അ​ള​ക്കാ​നാ​വാ​ത്ത​താ​ണെ​ന്നും പ​റ​യു​ന്നു. 2018 -ലും 2019 -​ലും സ​മാ​ന​മാ​യ രീ​തി​യി​ൽ ഇ​വി​ടെ ല​ക്ഷ​ക്ക​ണ​ക്കി​ന് മ​ത്സ്യ​ങ്ങ​ൾ ച​ത്തു​പൊ​ന്തി​യി​രു​ന്നു.

Related posts

Leave a Comment