കണ്ണഞ്ചിപ്പിക്കുന്ന പ്രകാശവും ഒടുക്കത്തെ ശബ്ദവും! വിദ്യാര്‍ഥികളുമായി വിനോദയാത്രയ്ക്ക് പോയ ‘കൊമ്പനെ’ തളച്ച് നാട്ടുകാര്‍

ബം​ഗ​ളൂ​രു: ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന ത​ര​ത്തി​ൽ ഫ്ലൂ​റ​സ​ന്‍റ് നി​റ​ങ്ങ​ൾ ഘ​ടി​പ്പി​ച്ച്, സ്പീ​ക്ക​റു​ക​ളി​ൽ നി​ന്ന് വ​ൻ ശ​ബ്ദ​ത്തി​ൽ പാ​ട്ടു​ക​ൾ വ​ച്ച് സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന “കൊ​മ്പ​ൻ’ ബ​സി​നെ ക​ർ​ണാ​ക​ട​യി​ൽ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു.

ബം​ഗ​ളൂ​രു​വി​ലെ കോ​ളേ​ജി​ലെ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ളു​മാ​യി വി​നോ​ദ​യാ​ത്ര​യ്ക്ക് പോ​യ ബ​സ് ന​ഗ​ര​പ്രാ​ന്ത​ത്തി​ൽ വ​ച്ചാ​ണ് നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞ​ത്.

ബ​സി​ലെ ഫി​റ്റിം​ഗു​ക​ൾ മ​റ്റ് വാ​ഹ​ന​ങ്ങ​ള്‍​ക്ക് അ​പ​ക​ട​മു​ണ്ടാ​ക്കു​മെ​ന്ന് ആ​രോ​പി​ച്ച നാ​ട്ടു​കാ​ർ, മു​ൻ​വ​ശ​ത്ത് പ​തി​പ്പി​ച്ചി​രു​ന്ന ഫ്ലൂ​റ​സ​ന്‍റ് ഗ്രാ​ഫി​ക്സ് സ്റ്റി​ക്ക​റു​ക​ൾ ടേ​പ്പ് കൊ​ണ്ട് മ​റ​ച്ച​തി​ന് ശേ​ഷ​മാ​ണ് വി​ട്ട​യ​ച്ച​ത്.

കേ​ര​ള​ത്തി​ൽ ന​ട​ന്ന അ​പ​ക​ട​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ടൂ​റി​സ്റ്റ് ബ​സു​ക​ളു​ടെ നി​റ​ത്തി​ലും രൂ​പ​ത്തി​ലും മോ​ട്ട​ർ വാ​ഹ​ന വ​കു​പ്പ് ക​ർ​ശ​ന നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​ന്നി​രു​ന്നു.

ഈ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ മ​റി​ക​ട​ക്കാ​ന്‍ കൊ​മ്പ​ൻ ബ്രാ​ൻ​ഡ് ബ​സു​ക​ളു​ടെ റ​ജി​സ്ട്രേ​ഷ​ന്‍ ഈ​യി​ടെ​യാ​ണ് ക​ര്‍​ണാ​ട​ക​യി​ലേ​ക്ക് മാ​റ്റി​യ​ത്.

എ​ന്നാ​ൽ, ബ​സി​ലെ ഫി​റ്റിം​ഗ്സു​ക​ൾ മാ​ത്ര​മ​ല്ല പ്ര​ശ്നം ഉ​ണ്ടാ​ക്കി​യ​തെ​ന്നും വി​ദ്യാ​ർ​ഥി​ക​ളും നാ​ട്ടു​കാ​രും ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്കം മൂ​ല​മാ​ണ് ബ​സ് ത​ട​ഞ്ഞ​തെ​ന്നും ബ​സു​ട​മ വി​ശ​ദീ​ക​രി​ച്ചു.

Related posts

Leave a Comment