മക്കളുടെ ലൈഫ് സുക്ഷിതമാക്കിയ ലൈഫ് മിഷൻ; മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക്കൾക്കും ലൈഫ് മിഷൻ കമ്മീഷൻ കിട്ടിയെന്ന് ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി ബിജെപി

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ൾ​ക്കെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി ബി​ജെ​പി രം​ഗ​ത്ത്. ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യു​ടെ ഒ​രു പ​ങ്ക് പോ​യി​രി​ക്കു​ന്ന​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ കു​ടും​ബ​ത്തി​ലേ​ക്കാ​ണ്. മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ളെ ചോ​ദ്യം ചെ​യ്താ​ൽ ഇ​ക്കാ​ര്യം പു​റ​ത്തു​വ​രു​മെ​ന്നും സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ൾ​ക്കും മ​ക​നും ഈ ​അ​ഴി​മ​തി​യി​ൽ പ​ങ്കു​ണ്ട്. ലൈ​ഫ് മി​ഷ​നി​ൽ കു​ടും​ബ​ത്തി​ന് ബ​ന്ധ​മു​ണ്ടെ​ന്ന് ആ​രോ​പ​ണ​ങ്ങ​ൾ വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പി​ണ​റാ​യി വി​ജ​യ​ൻ രാ​ജി​വ​ച്ച് അ​ന്വേ​ഷ​ണം നേ​രി​ടാ​ൻ ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ലൈ​ഫ് പ​ദ്ധ​തി​യു​ടെ തൊ​ണ്ടിമു​ത​ൽ ഒ​ളി​പ്പി​ക്കാ​നാ​ണ് മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന്‍റെ ഭാ​ര്യ ബാ​ങ്കി​ന്‍റെ ലോ​ക്ക​ർ തു​റ​ന്ന് സാ​ധ​ന​ങ്ങ​ൾ എ​ടു​ത്തു​കൊ​ണ്ടു​പോ​യ​ത്. ഇ​ത് കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ അ​ന്വേ​ഷിക്ക​ണം.

ജ​യ​രാജ​ന്‍റെ മ​ക​ൻ കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്ന് ആ​രോ​പ​ണം നി​ല​നി​ൽ​ക്കെ​യാ​ണ് ഭാ​ര്യ ബാ​ങ്കി​ൽ പോ​യ​ത്. ക്വാ​റ​ന്‍റൈ​ൻ ലം​ഘി​ച്ച് ബാ​ങ്കി​ൽ പോ​യി സാ​ധ​ന​ങ്ങ​ൾ എ​ടു​ത്തു​മാ​റ്റി. ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​കാ​ൻ ജ​യ​രാ​ജൻ ത​യാ​റാ​വ​ണ​മെ​ന്നും സു​രേ​ന്ദ്ര​ൻ പറഞ്ഞു.

മു​ഖ്യ​മ​ന്ത്രി എ​ല്ലാ അ​ന്വേ​ഷ​ണ​ങ്ങ​ളെ​യും ത​ട​സപ്പെടു​ത്തു​ക​യാ​ണ്. സെ​ക്ര​ട്ട​റി​യേ​റ്റി​ലെ സി​സിടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്ര എ​ജ​ൻ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​ട്ട് ഇ​തു​വ​രെ നൽകിയില്ല. സെ​ക്ര​ട്ട​റി​യേ​റ്റി​ലെ തീ​പി​ടിത്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണ​വും വഴിമുട്ടിയെന്നും സു​രേ​ന്ദ്ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment