നേ​പ്പാ​ളി​ൽ മി​ന്ന​ൽ പ്ര​ള​യം: സിം​ഗ​പ്പൂ​ർ സ്വ​ദേ​ശി​ക​ളാ​യ ഇ​ന്ത്യ​ൻ ദ​മ്പ​തി​ക​ളെ കാ​ണാ​താ​യി; ആ​പ്പി​ളി​ന്‍റെ​യും ഹു​വാ​വെ​യു​ടെ​യും സ​ഹാ​യം തേ​ടി മ​ക്ക​ൾ,സമൂഹ മാധ്യമങ്ങളിൽ വീഡിയോ വൈറൽ

നേ​പ്പാ​ളി​ലു​ണ്ടാ​യ വി​നാ​ശ​ക​ര​മാ​യ മി​ന്ന​ൽ പ്ര​ള​യ​ത്തി​ൽ​പ്പെ​ട്ട് സിം​ഗ​പ്പൂ​ർ പൗ​ര​ന്മാ​രാ​യ ഇ​ന്ത്യ​ൻ വം​ശ​ജ​രാ​യ ദ​മ്പ​തി​ക​ളെ കാ​ണാ​താ​യി. കൈ​ലാ​സ യാ​ത്ര​യ്ക്കാ​യി നേ​പ്പാ​ളി​ലെ​ത്തി​യ ജൂ​ബി​യ​ൻ, സു​മീ​ത് എ​ന്നി​വ​രെ​യാ​ണ് ക​ഴി​ഞ്ഞ 48 മ​ണി​ക്കൂ​റാ​യി ബ​ന്ധ​പ്പെ​ടാ​ൻ സാ​ധി​ക്കാ​ത്ത​ത്. ടി​ബ​റ്റ് അ​തി​ർ​ത്തി ല​ക്ഷ്യ​മാ​ക്കി നീ​ങ്ങു​ന്ന​തി​നി​ട​യി​ലാ​ണ് പ്ര​ള​യ​ദു​ര​ന്തം ഉ​ണ്ടാ​കു​ന്ന​തെ​ന്ന് ഇ​വ​രു​ടെ മ​ക്ക​ളാ​യ ക​ർ​ണി​ക​യും ത​നി​ഷ​യും വ്യ​ക്ത​മാ​ക്കി.

ര​ക്ഷി​താ​ക്ക​ളെ ക​ണ്ടെ​ത്താ​ൻ ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി ആ​പ്പി​ൾ, ഹു​വാ​വെ എ​ന്നീ ടെ​ക് ക​മ്പ​നി​ക​ളു​ടെ സ​ഹാ​യം തേ​ടി​യി​രി​ക്കു​ക​യാ​ണ് മ​ക്ക​ൾ. കാ​ണാ​താ​കു​മ്പോ​ൾ മാ​താ​പി​താ​ക്ക​ൾ ധ​രി​ച്ചി​രു​ന്ന സ്മാ​ർ​ട്ട് വാ​ച്ചു​ക​ളി​ൽ നി​ന്നു​ള്ള ലൊ​ക്കേ​ഷ​ൻ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ അ​ടി​യ​ന്ത​ര അ​ഭ്യ​ർ​ഥ​ന.

സിം​ഗ​പ്പൂ​ർ എം​ബ​സി​യും ഹൈ​ക്ക​മ്മീ​ഷ​നും നി​ര​ന്ത​രം വി​വ​ര​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ന്നു​ണ്ടെ​ങ്കി​ലും കൂ​ടു​ത​ൽ സ​ഹാ​യം ആ​വ​ശ്യ​മു​ണ്ടെ​ന്ന് കു​ടും​ബം സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വെ​ച്ച വൈ​കാ​രി​ക​മാ​യ വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു.

 

 

Related posts

Leave a Comment