കോട​തി ഉ​ത്ത​രവെത്തി;  അ​ന​ധി​കൃ​ത  ഫ്ളക്സ് ബോ​ർ​ഡു​ക​ൾ  സ്ഥാപിച്ചവർ തന്നെ  നീ​ക്കിത്തു​ട​ങ്ങിയതായി പഞ്ചായത്ത് പ്രസിഡന്‍റ്

കി​ഴ​ക്ക​ന്പ​ലം: പാ​ത​യോ​ര​ത്തെ അ​ന​ധി​കൃ​ത ഫ്ള​ക്സ് ബോ​ർ​ഡു​ക​ൾ ഈ ​മാ​സം 30ന​കം നീ​ക്ക​ണ​മെ​ന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കു​ന്ന​ത്തു​നാ​ട് കി​ഴ​ക്ക​ന്പ​ലം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ബോ​ർ​ഡു​ക​ൾ നീ​ക്കം ചെ​യ്തു തു​ട​ങ്ങി.

കു​ന്ന​ത്തു​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ പ​ള്ളി​ക്ക​ര​യി​ലെ​യും പ​ട്ടി​മ​റ്റ​ത്തെ​യും ഫ്ള​ക്സ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ച​വ​ർ നേ​രി​ട്ടെ​ത്തി നീ​ക്കം ചെ​യ്തു​കൊ​ള്ളാ​മെ​ന്ന​റി​യി​ച്ച​താ​യി പ്ര​സി​ഡ​ന്‍റ് ജി​ജോ വി. ​തോ​മ​സ് പ​റ​ഞ്ഞു. അ​ടു​ത്ത​ദി​വ​സം മു​ഴു​വ​ൻ ബോ​ർ​ഡു​ക​ളും നീ​ക്കം​ചെ​യ്യും.

കി​ഴ​ക്ക​ന്പ​ലം പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള മു​ഴു​വ​ൻ ഫ്ള​ക്സ്ബോ​ർ​ഡു​ക​ളും പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എം.​എ​ൻ.​ ഹ​രി​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് നീ​ക്കം ചെ​യ്യു​ന്ന​ത്. പൊ​തു​നി​ര​ത്തു​ക​ളി​ൽ ഇ​ത്ത​രം ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കാ​ന​നു​വ​ദി​ക്കു​ക​യി​ല്ലെ​ന്ന് പ്ര​സി​ഡ​ന്‍റ് കെ.​വി.​ജേ​ക്ക​ബ് പ​റ​ഞ്ഞു.

സ്വ​കാ​ര്യ​ഭൂ​മി​യി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും പ​ര​സ്യ​ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നു നി​ശ്ചി​ത നി​ര​ക്ക് പ​ഞ്ചാ​യ​ത്തി​ല​ട​ച്ച് ക​രാ​റി​ലേ​ർ​പ്പെ​ട​ണം. പ​ഞ്ചാ​യ​ത്ത് ഭ​രി​ക്കു​ന്ന ജ​ന​കീ​യ​കൂ​ട്ടാ​യ്മ​യാ​യ ട്വ​ന്‍റി 20 മാ​സ​ങ്ങ​ൾ​ക്കു​മു​ന്പേ ഫ്‌ളക്സ് ബോ​ർ​ഡു​ക​ൾ പ​ഞ്ചാ​യ​ത്തി​ലൊ​രി​ട​ത്തും സ്ഥാ​പി​ക്കേ​ണ്ട​തി​ല്ലെ​ന്ന് തീ​രു​മാ​നി​ച്ചി​രു​ന്നു.

Related posts